ADVERTISEMENT

കോഴിക്കോട്∙ പ്രതിരോധനിരയിൽ ഗോകുലം കേരളയുടെ ഉരുക്കുകോട്ടയായിരുന്ന മുൻ ക്യാപ്റ്റൻ അമിനോ ബൗബയും വൈസ് ക്യാപ്റ്റൻ വി.എസ്. ശ്രീക്കുട്ടനും ടീം വിട്ടു. മൂന്നു വർഷം ഗോകുലത്തിനുവേണ്ടി കളിച്ചശേഷമാണ് ഇരുവരും ടീം വിടുന്നത്.

കാമറൂൺ ദേശീയ താരമായ അമിനോ ബൗബ 2021 ഓഗസ്റ്റ് 26നാണ് ഗിനിയൻ ക്ലബായ ഹൊറോയ വിട്ട് ഗോകുലം കേരളയിലെത്തിയത്. ഗോകുലത്തിനായി 51 മത്സരങ്ങൾ കളിച്ചു, 3 ഗോളുകളും നേടി.  വി.എസ്.ശ്രീക്കുട്ടൻ 2021 ഡിസംബറിലാണ് ഗോകുലത്തിലെത്തിയത്. തൃശൂർ പാലിയേക്കര സ്വദേശിയാണ്. ശ്രീക്കുട്ടൻ 70 മത്സരങ്ങളിൽ 
8 ഗോളുകൾ നേടിയിട്ടുണ്ട്.

English Summary:

Amino Bauba and Srikuttan to leave Gokulam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com