ADVERTISEMENT

ഹാംബര്‍ഗ് ∙ യൂറോ കപ്പിലെ ഗ്രൂപ്പ് ഡി പോരാട്ടത്തിൽ പോളണ്ടിനെ 2–1ന് കീഴടക്കി നെതർലൻഡ്സ്. കരുത്തരായ നെതർലൻഡ്സിനായിരുന്നു ആധിപത്യമെങ്കിലും പോളണ്ടാണ് ആദ്യം ഗോളടിച്ചത്. കോർണർ കിക്കിൽനിന്ന് ഹെഡ്ഡറിലൂടെയായിരുന്നു ഗോൾ. ഒന്നിനു പകരം രണ്ടു ഗോള്‍ തിരിച്ചടിച്ചാണു നെതര്‍ലന്‍ഡ്‌സ് കളി സ്വന്തമാക്കിയത്.

16–ാം മിനിറ്റിൽ ആദം ബുക്സ ഗോൾ നേടി പോളണ്ടിനെ മുന്നിലെത്തിച്ചു. 29–ാം മിനിറ്റിൽ കോഡി ഗാക്പോ, 83–ാം മിനിറ്റിൽ വെഗോർസ്റ്റ് എന്നിവർ ഡച്ചുകാർക്കു വേണ്ടി വല കുലുക്കി. 81-ാം മിനിറ്റില്‍ പകരക്കാരനായെത്തിയ വെഗോര്‍സ്റ്റിലൂടെയാണു നെതർലൻഡ്സ് വിജയഗോൾ നേടിയത്. സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ഇല്ലാതെയാണു പോളണ്ട് കളത്തിലിറങ്ങിയത്.

English Summary:

Match Updates: Poland vs Netherlands in Euro Cup 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com