അർജന്റീന ഇറങ്ങുന്നു,എതിരാളികൾ കാനഡ; കിക്കോഫ് നാളെ പുലർച്ചെ 5.30
Mail This Article
അറ്റ്ലാന്റ (യുഎസ്) ∙ അറ്റ്‌ലാന്റ സ്റ്റേഡിയത്തിലെ 71,000 പേരുടെ ആർപ്പുവിളകൾക്കു നടുവിൽ നാളെ കോപ്പ അമേരിക്കയിലെ ആദ്യ പോരാട്ടം. ഗ്രൂപ്പ് എയിൽ നിലവിലെ ചാംപ്യന്മാരായ അർജന്റീനയും കാനഡയും ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടും. പുലർച്ചെ 5.30നാണ് കിക്കോഫ്. കഴിഞ്ഞ തവണ ബ്രസീലിനെ ഒരു ഗോളിനു വീഴ്ത്തി നേടിയ കോപ്പ കിരീടം നിലനിർത്താനാണ് അർജന്റീന ഗ്രൂപ്പ് ഘട്ടം മുതൽ ശ്രമിക്കുക.
മെസ്സിക്കൊപ്പം യൂലിയൻ അൽവാരസ്, ലൗറ്റാരോ മാർട്ടിനസ്, റോഡ്രിഗോ ഡിപോൾ, അലക്സിസ് മക്കാലിസ്റ്റർ, എൻസോ ഫെർണാണ്ടസ്, ക്രിസ്റ്റ്യൻ റൊമേറോ, ലിസാന്ദ്രോ മാർട്ടിനസ് എന്നിവരും മികച്ച ഫോമിലാണ്. അമേരിക്കൻ കോച്ച് ജെസി മാർഷിന്റെ കീഴിൽ പുതുടീമാണു കാനഡ. യുഎസിലെ മേജർ സോക്കർ ലീഗിൽനിന്നുള്ള 14 താരങ്ങൾ ടീമിലുണ്ട്. ആഭ്യന്തര ലീഗിലെ ഈ പരിചയം കാനഡയെ തുണയ്ക്കുമെന്നാണു കരുതുന്നത്. അൽഫോൻസോ ഡേവിസാണ് കാനഡയുടെ ക്യാപ്റ്റൻ.