ADVERTISEMENT

ലാസ് വേഗസ്∙ കോപ്പ അമേരിക്ക ഫുട്ബോളിൽ ക്വാർട്ടർ സാധ്യതകൾ നിലനിർത്തി ഇക്വഡോർ. ലാസ് വേഗസിൽ നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ ജമൈക്കയ്ക്കെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് ഇക്വഡോർ നേടിയത്. ഇക്വഡോറിനായി കെൻഡ്രി പേസ് (49, പെനാൽറ്റി), അലൻ മിൻഡ (91) എന്നിവരാണു ഗോളുകൾ നേടിയത്. 13–ാം മിനിറ്റിൽ ജമൈക്ക താരം കെസി പാമറുടെ സെൽഫ് ഗോളും ഇക്വഡോറിനു തുണയായി.

രണ്ടാം പകുതിയിൽ 54–ാം മിനിറ്റിൽ മിച്ചേൽ അന്റോണിയോവാണ് ജമൈക്കയുടെ ആശ്വാസ ഗോൾ കണ്ടെത്തിയത്. ജയത്തോടെ മൂന്നു പോയിന്റുമായി ഇക്വഡോർ മൂന്നാം സ്ഥാനത്തെത്തി. ആദ്യ മത്സരത്തിൽ വെനസ്വേലയോട് 2–1ന് ഇക്വഡോർ തോറ്റിരുന്നു. രണ്ടാം തോൽവി ഏറ്റുവാങ്ങിയ ജമൈക്ക ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായി. 13–ാം മിനിറ്റിൽ ഇക്വഡോർ താരം പിയറൊ ഹിൻകാപിയുടെ ക്രോസ് ജമൈക്കയുടെ കെസി പാമറുടെ കാലിൽ തട്ടി വലയിലെത്തിയാണ് ഇക്വഡോർ ആദ്യം മുന്നിലെത്തിയത്. 

ഗ്രിഗറി ലേയുടെ ഹാൻഡ് ബോളിൽ ലഭിച്ച പെനൽറ്റി കിക്ക് മുതലാക്കി ഇക്വഡോർ ഗോൾ നേട്ടം രണ്ടാക്കി ഉയർത്തി. രണ്ടാം പകുതിയിൽ ഏതൻ പിന്നോക്കിന്റെ ശ്രമത്തിനൊടുവിലാണ് ടൂർണമെന്റിൽ ജമൈക്കയുടെ ആദ്യ ഗോൾ പിറന്നത്. പിന്നോക്കിന്റെ നീക്കം ബ്ലോക്ക് ചെയ്തെങ്കിലും റീബൗണ്ടിൽ മിച്ചൽ അന്റോണിയോ ലക്ഷ്യം കാണുകയായിരുന്നു. മത്സരത്തിന്റെ അധികസമയത്ത് അലൻ മിൻഡ ഇക്വഡോറിനായി മൂന്നാം ഗോൾ സ്വന്തമാക്കി.

English Summary:

Ecuador beat Jamaica in Copa America 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com