മരണ ഗ്രൂപ്പ് ജയിച്ച് റുമാനിയ; ഒപ്പം ബൽജിയം, സ്‌ലൊവാക്യ
Mail This Article
ഫ്രാങ്ക്ഫുർട്ട് ∙ യൂറോ ഇ ഗ്രൂപ്പിലെ തുല്യ പോയിന്റുള്ള 4 ടീമുകളുടെ ആവേശപ്പോരാട്ടത്തിൽ ഗോൾ വ്യത്യാസത്തിന്റെ പിൻബലത്തിൽ പ്രീ ക്വാർട്ടറിലെത്തി റുമാനിയ, ബൽജിയം, സ്‌ലൊവാക്യ ടീമുകൾ. ഗ്രൂപ്പിലെ നിർണായകമായ അവസാന മത്സരത്തിൽ സ്‌ലൊവാക്യയ്ക്കെതിരെ നേടിയ 1–1 സമനിലയോടെ റുമാനിയയാണ് ഇ ഗ്രൂപ്പ് ചാംപ്യന്മാർ.
യൂറോയുടെ ചരിത്രത്തിലാദ്യമായാണു റുമാനിയ ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമത് എത്തുന്നത്. യുക്രെയ്നെതിരെ ബൽജിയം ഗോൾരഹിത സമനില (0–0) വഴങ്ങിയെങ്കിലും ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിലെത്തി. മികച്ച മൂന്നാം സ്ഥാനക്കാരായി സ്‌ലൊവാക്യയും പ്രീക്വാർട്ടർ ഉറപ്പിച്ചു. മൂന്നു ടീമിനും 4 പോയിന്റു വീതമാണുള്ളത്. യുക്രെയ്നും 4 പോയിന്റുണ്ടെങ്കിലും വഴങ്ങിയ ഗോളുകളുടെ എണ്ണം കൂടുതലായതിനാൽ പ്രീക്വാർട്ടർ കാണാതെ പുറത്തായി.
സ്‌ലൊവാക്യയ്ക്കു വേണ്ടി ഒൻദ്രെ ദുദയെും (24–ാം മിനിറ്റ്) റുമാനിയയ്ക്കു വേണ്ടി റസ്‌വാൻ മരിനും (പെനൽറ്റി–37) സ്കോർ ചെയ്തു. റുമാനിയയുടെ ആക്രമണ വെല്ലുവിളി മറികടന്നാണു സ്‌ലൊവാക്യ ആദ്യ ഗോൾ നേടിയത്. ബോക്സിനുള്ളിലേക്കു ജുരജ് കുച്ക നൽകിയ ക്രോസ് ദുദ റുമാനിയൻ വലയ്ക്കുള്ളിലേക്കു ഹെഡ് ചെയ്തു. മിഡ്ഫീൽഡർ യനിസ് ഹാഗിയെ ബോക്സിനുള്ളിൽ വീഴ്ത്തിയതിനാണ് റുമാനിയയ്ക്ക് അനുകൂലമായി പെനൽറ്റി ലഭിച്ചത്. റസ്‌വാൻ മരിന്റെ സൂപ്പർ പെനൽറ്റി ഷോട്ട് സ്കോർ തുല്യമാക്കി (1–1). ഇരു ടീമുകളും രണ്ടാം ഗോളിനായി ശ്രമിച്ചെങ്കിലും സ്കോർ ബോർഡിൽ