ADVERTISEMENT

ലാസ് വേഗസ് (യുഎസ്) ∙ ജൂനിയർ താരങ്ങളുടെ മിന്നും ഫോമിൽ പാരഗ്വായെ തകർത്തു കോപ്പ അമേരിക്കയിൽ ബ്രസീലിന്റെ മടങ്ങിവരവും ആദ്യ വിജയവും. സ്കോർ: ബ്രസീൽ–4, പാരഗ്വായ്–1. ബ്രസീലിനായി സൂപ്പർ താരം വിനീസ്യൂസ്  രണ്ടു ഗോളുകൾ (35–ാം മിനിറ്റ്, 45+5) നേടി. സാവിയോ (43), ലൂക്കാസ് പാക്കറ്റ (പെനൽറ്റി–65) എന്നിവരാണു മറ്റു സ്കോറർമാർ.

പാരഗ്വായുടെ ഏക ഗോൾ ഡിഫൻഡർ ഒമർ അൽഡറെറ്റെയുടെ (48) വകയാണ്. ജയത്തോടെ ബ്രസീൽ നോക്കൗട്ട്‍ (4 പോയിന്റ്) പ്രതീക്ഷകൾ സജീവമാക്കി. 2 തോൽവിയുമായി പാരഗ്വായ് ക്വാർട്ടർ കാണാതെ പുറത്തായി. ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തിൽ കൊളംബിയയുമായി സമനില പിടിച്ചാലും ബ്രസീലിനു ക്വാർട്ടറിലെത്താം. ആദ്യ മത്സരത്തിൽ ബ്രസീൽ കോസ്റ്ററിക്കയോടു ഗോൾരഹിത സമനില വഴങ്ങിയിരുന്നു.

ഗ്രൂപ്പിലെ 2–ാം മത്സരത്തിൽ മികച്ച ഫോമിലുള്ള കൊളംബിയ 3–0ന് കോസ്റ്ററിക്കയെ തോൽപിച്ച് 6 പോയിന്റുകളോടെ ക്വാർട്ടറിൽ കടന്നു. 2022നു ശേഷം രാജ്യാന്തര മത്സരങ്ങളിൽ തോൽവിയറിയാതെ കുതിക്കുന്ന കൊളംബിയയുടെ 25–ാം വിജയമാണിത്. ലൂയിസ് ഡയസ് (പെനൽറ്റി, 31), ഡേവിൻസൻ സാഞ്ചസ് (59), ജോൺ കോർഡോബ (62) എന്നിവരാണു കൊളംബിയൻ ഗോൾ സ്കോറർമാർ.

English Summary:

Brazil vs Paraguay copa america football match updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com