ADVERTISEMENT

മ്യൂണിക് ∙ തോൽവിഭാരം മൂന്നു ഗോളിലൊതുങ്ങിയതിൽ ആശ്വസിച്ച് റുമാനിയയ്ക്ക് യൂറോ കപ്പിൽ നിന്നു മ‌‌ടങ്ങാം. ആക്രമണങ്ങളു‌ട‌െ വേലിയേറ്റത്തിനൊ‌ടുവിൽ റുമാനിയയെ 3–0ന് തോൽപിച്ച് നെതർലൻഡ്സ് ക്വാർ‍‌ട്ടർ ഫൈനലിൽ ക‌ടന്നു. പകരക്കാരനായി ഇറങ്ങിയ ഡോനിയൽ മാലനാണ് 2 ഗോൾ നേടിയത്. 83–ാം മിനിറ്റിലും ഇൻജറി ടൈമിലുമായിരുന്നു ബൊറൂസിയ ഡോർട്മുണ്ട് ക്ലബ്ബിന്റെ താരമായ മാലന്റെ ഗോളുകൾ.

ലിവർപൂൾ താരം കോഡി ഗാക്പോയാണ് ഹോളണ്ടിന്റെ ആദ്യഗോൾ നേടിയത്. 20–ാം മിനിറ്റിൽ ഒരു ലോ ആംഗിൾ ഷോട്ടിലൂടെയാണ് ഗാക്പോ ലക്ഷ്യം കണ്ടത്. എന്നാൽ മത്സരത്തിൽ 23 ഷോട്ടുകളും 13 കോർണറുകളുമായി സർവാധിപത്യം പുലർത്തിയിട്ടും ലീഡ് വർധിപ്പിക്കാൻ നെതർലൻഡ്സിന് അവസാനം വരെ കാത്തിരിക്കേണ്ടി വന്നു.

റുമാനിയ – നെതർലൻഡ്സ് മത്സരത്തിൽ നിന്ന്.  (Photo: THOMAS KIENZLE / AFP)
റുമാനിയ – നെതർലൻഡ്സ് മത്സരത്തിൽ നിന്ന്. (Photo: THOMAS KIENZLE / AFP)

ഫിനിഷിങ്ങിലെ പോരായ്മകൾക്കൊപ്പം ദൗർഭാഗ്യവും അവർക്കു തിരിച്ചടിയായി. ഗാക്പോ ഒരു തവണ കൂടി വലയിൽ പന്തെത്തിച്ചെങ്കിലും ഓഫ്സൈഡായി. വിർജിൽ വാൻ ദെയ്കിന്റെ ഒരു ഹെഡർ പോസ്റ്റിലിടിക്കുകയും ചെയ്തു. എന്നാൽ രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയ മാലൻ ഇരട്ടഗോളുമായി ഡച്ച് ആരാധകർക്ക് വലിയ ആഘോഷത്തിനു വക നൽകി.

നെതർലൻഡ്സിനായി ഇര‌‌ട്ടഗോൾ നേടിയ ഡോനിയൽ മാലൻ 
സഹതാരങ്ങളായ കോഡി ഗാക്പോ (ഇടത്), ‌ടൈജനി റെയ്ൻഡേഴ്സ് എന്നിവർക്കൊപ്പം ആഹ്ലാദം പങ്കിടുന്നു.
നെതർലൻഡ്സിനായി ഇര‌‌ട്ടഗോൾ നേടിയ ഡോനിയൽ മാലൻ സഹതാരങ്ങളായ കോഡി ഗാക്പോ (ഇടത്), ‌ടൈജനി റെയ്ൻഡേഴ്സ് എന്നിവർക്കൊപ്പം ആഹ്ലാദം പങ്കിടുന്നു.

കളിയുടെ തുടക്കത്തിൽ ഡച്ച് താരം ഡെൻസൽ ഡംഫ്രൈസുമായി കൂട്ടിയി‌ടിച്ചു തലയ്ക്കു മുറിവേറ്റ റുമാനിയൻ താരം യാനിസ് ഹാജി തലയിൽ നെറ്റ് ധരിച്ചാണ് പിന്നീടു കളിച്ചത്. ഇതിഹാസ താരം ഗ്യോർഗ ഹാജിയുടെ മകനാണ് ഇരുപത്തിയഞ്ചുകാരൻ യാനിസ്.

English Summary:

UEFA Euro Cup Football 2024 pre quarter Romania vs Netherlands match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com