ലയണൽ മെസ്സി ഇക്വഡോറിനെതിരെ ക്വാർട്ടറിൽ ഇറങ്ങുമോ? അനിശ്ചിതത്വം തുടരുന്നു
Mail This Article
ന്യൂയോർക്ക്∙ കോപ്പ അമേരിക്ക ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ ഇക്വഡോറിനെതിരായ മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സി കളിക്കുമോയെന്ന് ഉറപ്പില്ല. അർജന്റീന പരിശീലകൻ ലയണൽ സ്കലോനി മെസ്സി കളിക്കുന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തിൽ പെറുവിനെതിരായ മത്സരത്തിൽ മെസ്സി കളിക്കാനിറങ്ങിയിരുന്നില്ല. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് അർജന്റീന ഈ മത്സരം ജയിച്ചത്.
‘‘ആവശ്യത്തിനു സമയമെടുത്ത് മെസ്സി പരിശീലനം നടത്തട്ടെ. അദ്ദേഹവുമായി സംസാരിച്ച ശേഷം ഇക്കാര്യത്തിൽ നമുക്ക് തീരുമാനമെടുക്കാം. മെസ്സി കളിക്കുമോ, ഇല്ലയോ എന്ന് ഇപ്പോൾ പറയാനാകില്ല.’’– സ്കലോനി പ്രതികരിച്ചു. ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെയാണ് അർജന്റീന– ഇക്വഡോർ പോരാട്ടം.
ഗ്രൂപ്പ് ഘട്ടത്തിൽ ചിലെയ്ക്കെതിരായ മത്സരത്തിനിടെയാണ് മെസ്സിക്കു പരുക്കേറ്റത്. താരത്തിന്റെ വലതു കാലിനാണു പരുക്ക്. മത്സരത്തിനിടെ മെഡിക്കൽ സംഘം മെസ്സിയെ പരിശോധിച്ചിരുന്നു. തുടർന്നാണ് മെസ്സി അടുത്ത കളിയിൽ ഇറങ്ങാതിരുന്നത്.