ADVERTISEMENT

കോപ്പ അമേരിക്കയിൽ മാറ്റെഡ്രിങ്ക് എല്ലാവരെയും ഒരുമിപ്പിക്കുകയാണെങ്കിൽ യൂറോ കപ്പിൽ തനത് ഭക്ഷണവിഭവങ്ങളുടെ പേരിൽ പോരടിക്കുകയാണ് ‌ടീമുകളുടെ ആരാധകർ. ഗ്രൂപ്പ് ഘട്ടത്തിൽ അൽബേനിയൻ ആരാധകരാണ് ഇതിനു തുടക്കമിട്ടത്. 

ഇറ്റലിക്കെതിരായ മത്സരത്തിനു മുൻപ് ഇറ്റാലിയൻ വിഭവമായ പാസ്ത എതിർ ടീം ആരാധകർക്കു മുന്നിൽ നശിപ്പിച്ചായിരുന്നു അൽബേനിയക്കാരുടെ പ്രകോപനം. എന്നാൽ, ഗാലറിയിൽ ഇറ്റലിക്കാർ ഇതിനു മറുപടി നൽകി. ‘ഈറ്റ് പാസ്ത, റൺ ഫാസ്റ്റ്’ എന്നായിരുന്നു അവരുടെ പോസ്റ്റർ. മത്സരത്തിൽ ഇറ്റലി തന്നെ ജയിക്കുകയും ചെയ്തു. 

ഇറ്റാലിയൻ പോസ്റ്റർ വൈറലായതോടെ പിന്നീടുള്ള മത്സരങ്ങളിലേക്കും ഇതു പ‌ടർന്നു. ‘ഫോൺഡുവിനെക്കാളും നല്ലതാണ് ഗൂലാഷ്’– സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിൽ ഹംഗറി ആരാധകർ ഉയർത്തിയ ബാനർ ഇങ്ങനെ. ചീസും വൈനും ചേർത്തുള്ള സ്വിസ് വിഭവമാണ് ഫോൺഡു. ഗൂലാഷ് ഹംഗറിയിൽ നിന്ന് ഉദ്ഭവിച്ച സൂപ്പും. കിൽബാസ (പോളിഷ് സോസേജ്) ആണ് ഗൂഡയെക്കാളും (ഡച്ച് ചീസ്) നല്ലത്’ എന്നായിരുന്നു നെതർലൻഡ്സിനെതിരായ മത്സരത്തിൽ പോളണ്ട് ആരാധകരുടെ വാക്കുകൾ. സെമിഫൈനലായതോടെ ‘ഫുഡ് വാർ’ കെട്ടടങ്ങിയെങ്കിലും ആരാധകർ തമ്മിലുള്ള വാക്പോര് ഇതിലൊതുങ്ങിയതിന്റെ ആശ്വാസത്തിലാണ് സംഘാടകർ.

English Summary:

Fans of teams are fighting over their unique cuisine in Euro Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com