ADVERTISEMENT

മ്യൂണിക് ∙ യൂറോ സെമിഫൈനൽ മത്സരത്തിനു പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥനുമായി കൂട്ടിയിടി‌ച്ച് സ്പെയിൻ താരം അൽവാരോ മൊറാത്തയ്ക്കു പരുക്ക്. മൈതാനത്തേക്ക് ഓടിക്കയറിയ ആരാധകനെ പിടിക്കാനെത്തിയ ഉദ്യോഗസ്ഥൻ കാൽ തെന്നി മൊറാത്തയുടെ വലതുകാലിലേക്കു വീഴുകയായിരുന്നു. വേദന കൊണ്ടു പുളഞ്ഞ മൊറാത്ത സഹതാരങ്ങളുടെ സഹായത്തോടെയാണ് പിന്നീട് ഡ്രസ്സിങ് റൂമിലേക്കു പോയത്. മൊറാത്തയ്ക്കു വലിയ പരുക്കൊന്നുമില്ലെന്നും ഫൈനലിനു മുൻപ് അദ്ദേഹം കളിക്കാൻ പൂർണ സജ്ജനാകുമെന്നാണ് പ്രതീക്ഷയെന്നും സ്പെയിൻ കോച്ച് ലൂയിസ് ഡെ ലാ ഫ്യുയന്തെ പറഞ്ഞു.

English Summary:

Morata was injured after being accidentally hit by a security guard

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com