വാറ്റ് എ ഗോൾ! സെമിയിൽ ഇറങ്ങുമെന്നും ഗോളടിക്കുമെന്നും ‘പ്രവചിച്ചു’, അത് സത്യമായി
Mail This Article
×
ഈ യൂറോയിൽ ആകെ കളിച്ച സമയം അര മണിക്കൂർ മാത്രം. അതിനിടെ നേടിയ ഗോളു കൊണ്ട് ഇംഗ്ലണ്ടിന്റെ ദേശീയ ഹീറോ ആയി മാറിയിരിക്കുകയാണ് ഇരുപത്തിയെട്ടുകാരൻ ഒലീ വാറ്റ്കിൻസ്. കഴിഞ്ഞ സീസണിൽ ആസ്റ്റൻ വില്ലയ്ക്കു വേണ്ടി 19 ഗോൾ നേടിയിരുന്നുവെങ്കിലും ഹാരി കെയ്ൻ പ്രധാന സ്ട്രൈക്കറായ ഇംഗ്ലണ്ട് ടീമിൽ സ്ഥിരം പകരക്കാരനായി പോലും വാറ്റ്കിൻസിന് അവസരമുണ്ടായിരുന്നില്ല. ഗ്രൂപ്പ് ഘട്ടത്തിൽ ഡെൻമാർക്കിനെതിരെ 21 മിനിറ്റ് മാത്രമാണ് വാറ്റ്കിൻസ് സെമിഫൈനലിനു മുൻപ് കളിച്ചത്.
എന്നാൽ സെമിഫൈനലിൽ കിട്ടിയ 10 മിനിറ്റിൽ വാറ്റ്കിൻസ് വിജയഗോൾ നേടി. ‘‘എന്റെ മക്കളുടെ പേരിൽ സത്യം ചെയ്യട്ടെ. ഈ കളിയിൽ നമ്മൾ ഇറങ്ങുമെന്നും നിന്റെ പാസിൽ ഞാൻ ഗോൾ നേടുമെന്നും ഞാൻ കോൾ പാമറോടു പറഞ്ഞിരുന്നു. അത് അക്ഷരാർഥത്തിൽ സത്യമായി..’’– വാറ്റ്കിൻസിന്റെ വാക്കുകൾ.
English Summary:
England football player Ollie Watkins wonder goal against Netherlands
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.