യൂറോ കപ്പ് ഫൈനലിലെ തോൽവി, സ്ഥാനമൊഴിഞ്ഞ് ഇംഗ്ലണ്ട് പരിശീലകൻ സൗത്ത്ഗേറ്റ്
Mail This Article
×
ലണ്ടൻ ∙ തുടർച്ചയായ രണ്ടു യൂറോ കപ്പ് ചാംപ്യൻഷിപ്പുകളുടെ ഫൈനലിലും ഖത്തർ ലോകകപ്പിന്റെ സെമിഫൈനലിലും പരാജയപ്പെട്ടതിന്റെ പിന്നാലെ ഇംഗ്ലണ്ട് ഫുട്ബോൾ പരിശീലകൻ ഗാരെത് സൗത്ത്ഗേറ്റ് സ്ഥാനമൊഴിഞ്ഞു. എട്ടു വർഷം മുൻപാണ് അൻപത്തിമൂന്നുകാരൻ സൗത്ത്ഗേറ്റ് ഇംഗ്ലണ്ടിന്റെ പരിശീലകനായത്.
‘ഇംഗ്ലണ്ട് ദേശീയ ടീമിനായി കളിക്കാനും കോച്ചാകാനും അവസരം ലഭിച്ചതിൽ അഭിമാനമുണ്ട്. ഇതൊരു മാറ്റത്തിന്റെ സമയമാണ്. പുതിയൊരു അധ്യായം തുടങ്ങേണ്ടത് അനിവാര്യമാണ്’– പരിശീലക സ്ഥാനം രാജിവയ്ക്കാനുള്ള തീരുമാനത്തെക്കുറിച്ചു സൗത്ത്ഗേറ്റ് പറഞ്ഞു. സൗത്ത്ഗേറ്റിന്റെ കരാർ ഈ വർഷം അവസാനിക്കാനിരിക്കെയാണ് പ്രഖ്യാപനമുണ്ടായത്. 1966 ലോകകപ്പിനു ശേഷം ഇംഗ്ലണ്ടിന് ഒരു മേജർ ചാംപ്യൻഷിപ് ട്രോഫി നേടിക്കൊടുക്കാൻ കഴിഞ്ഞില്ലെന്ന വിഷാദത്തോടെയാണ് സൗത്ത്ഗേറ്റിന്റെ പടിയിറക്കം.
English Summary:
England Football team coach Gareth Southgate resigns
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.