ADVERTISEMENT

ന്യൂഡൽഹി ∙ മലയാളിയായ പി. അനിൽകുമാറിനെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) സെക്രട്ടറി ജനറലായി നിയമിച്ചു. കേരള ഫുട്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറിയായ പി. അനിൽകുമാർ എഐഎഫ്എഫ് നിർവാഹക സമിതിയംഗവും കോംപറ്റീഷൻ കമ്മിറ്റി അധ്യക്ഷനുമായി പ്രവർത്തിക്കുന്നതിനിടെയാണു പുതിയ പദവി.

മലയാളിയായ ഷാജി പ്രഭാകരനെ കഴിഞ്ഞ നവംബറിൽ സെക്രട്ടറി ജനറൽ പദവിയിൽ നിന്നു നീക്കം ചെയ്ത ശേഷം എം. സത്യനാരായണനാണു താൽക്കാലിക പദവി വഹിച്ചിരുന്നത്. ഇന്നലെ എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബെയുടെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് കൗൺസിലിലാണ് പി. അനിൽകുമാറിന്റെ നിയമനത്തിന് അംഗീകാരം നൽകിയത്. കോംപറ്റീഷൻ കമ്മിറ്റി അധ്യക്ഷൻ ഉൾപ്പെടെയുള്ള പദവികൾ അനിൽകുമാർ ഒഴിഞ്ഞു. കേരള ഫുട്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി സ്ഥാനവും രാജിവയ്ക്കേണ്ടി വരും.

English Summary:

P AnilKumar appointed as AIFF Secretary General

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com