പരിശീലക നിയമനത്തിൽ അതൃപ്തി; എഐഎഫ്എഫ് ടെക്നിക്കൽ സമിതി സ്ഥാനമൊഴിയാൻ ബൂട്ടിയ
Mail This Article
×
ന്യൂഡൽഹി ∙ ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനെ നിയമിച്ചതിൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നാരോപിച്ചു മുൻ രാജ്യാന്തര താരം ബൈചുങ് ബൂട്ടിയ, അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ടെക്നിക്കൽ കമ്മിറ്റി പദവിയിൽ നിന്നു രാജിവയ്ക്കുന്നു.
കമ്മിറ്റിയിൽ തുടരാൻ താൽപര്യമില്ലെന്നു വ്യക്തമാക്കിയ ബൂട്ടിയ എഐഎഫ്എഫ് ഭരണസമിതിയിലെ നാമനിർദേശം ചെയ്യപ്പെട്ട അംഗമായി തുടരുമെന്നും പറഞ്ഞു. വ്യവസ്ഥകൾ അനുസരിച്ചു പരിശീലകനെ നിയമിക്കാനുള്ള നടപടികൾക്കു നേതൃത്വം നൽകേണ്ടതു ടെക്നിക്കൽ കമ്മിറ്റിയാണ്.
എന്നാൽ കമ്മിറ്റിയുടെ ശുപാർശ ഇല്ലാതെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ നേതൃത്വം നേരിട്ട് തീരുമാനമെടുത്തുവെന്ന് ബൂട്ടിയ ആരോപിച്ചു. സ്പെയിൻകാരനായ മനോലോ മാർക്കസിനെ കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ടീം പരിശീലകനായി നിയമിച്ചത്.
English Summary:
Bhaichung Bhutia resigns from AIFF technical committee
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.