ADVERTISEMENT

കൊൽക്കത്ത ∙ പുതിയ കോച്ചിനു കീഴിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ ബ്ലാസ്റ്റ്. ഡ്യുറാൻഡ് കപ്പിൽ മുംബൈ സിറ്റി എഫ്സിയെ 8–0നു തോൽപിച്ച് ബ്ലാസ്റ്റേഴ്സ് ചരിത്രം കുറിച്ചു. ഗോളുകളുടെ എണ്ണത്തിൽ ഡ്യുറാൻഡ് കപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിനൊപ്പമെത്തിയാണ് ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് സിയിൽ ആദ്യ മത്സരം ആഘോഷമാക്കിയത്. 1889ൽ ഷിംല റൈഫിൾസിനെതിരെ ഹൈലാൻഡ് ലൈറ്റ് ഇൻഫൻട്രി 8–1 വിജയം നേടിയിരുന്നു. 

ബ്ലാസ്റ്റേഴ്സിനു വേണ്ടി നോവ സദൂയിയും ക്വാമെ പെപ്രയും ഹാട്രിക് കുറിച്ചപ്പോൾ ഇഷാൻ പണ്ഡിത ഇരട്ട ഗോളുകളിലൂടെ പട്ടിക പൂർത്തിയാക്കി. നോവ സദൂയി അരങ്ങേറ്റ മത്സരത്തിലാണ് ഹാട്രിക് നേട്ടം ആഘോഷിച്ചത്. ബ്ലാസ്റ്റേഴ്സിനായി കോച്ച് മികേൽ സ്റ്റോറെ ഒന്നാം നിരയെ കളത്തിലിറക്കിയപ്പോൾ മുംബൈ ടീമിൽ റിസർവ്, അക്കാദമി താരങ്ങളായിരുന്നു കൂടുതൽ.

നോവ സദൂയി, അഡ്രിയൻ ലൂണ, ക്വാമെ പെപ്ര എന്നിവരുടെ മുന്നേറ്റ മികവിനു മുന്നിൽ മുംബൈയുടെ യുവനിര പതറി. ആദ്യ പകുതിയിൽ മാത്രം 13 ഗോൾ ശ്രമങ്ങളാണ് ബ്ലാസ്റ്റേഴ്സ് നടത്തിയത്. ഇടവേളയ്ക്കു മുൻപ് ബ്ലാസ്റ്റേഴ്സ് 3–0നു മുന്നിലായിരുന്നു.വയനാട്ടിൽ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായവരോട് ആദരാഞ്ജലി പ്രകടിപിച്ച് കറുത്ത ആംബാൻഡ് ധരിച്ചാണ് ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഇറങ്ങിയത്.

English Summary:

Kerala blasters defeated mumbai City FC in durand cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com