ADVERTISEMENT

ലിസ്ബൺ ∙ പോർച്ചുഗലിന്റെ വെറ്ററൻ ഡിഫൻഡർ പെപെ ഫുട്ബോൾ കരിയർ അവസാനിപ്പിച്ചു. രാജ്യാന്തര– ക്ലബ് ഫുട്ബോൾ രംഗത്തുനിന്നു വിരമിക്കുകയാണെന്നു നാൽപത്തൊന്നുകാരൻ പെപെ പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ യൂറോ കപ്പിൽ ക്വാർട്ടർ ഫൈനൽ വരെയെത്തിയ പോർച്ചുഗൽ ടീമിൽ അംഗമായിരുന്നു പെപെ.

  • Also Read

പോർച്ചുഗലിനായി 141 മത്സരങ്ങൾ കളിച്ച പെപെ 2016 യൂറോ കപ്പ് ജേതാക്കളായ ടീമിലും അംഗമായിരുന്നു.  പോർച്ചുഗൽ ക്ലബ് എഫ്സി പോർട്ടോയിൽ കരിയർ തുടങ്ങിയ പെപെ  സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിൽ അടക്കം കളിച്ചതിനു ശേഷം പോർട്ടോയിൽ തന്നെ മടങ്ങിയെത്തിയാണു വിരമിക്കുന്നതും.

English Summary:

Portugal star Pepe has retired

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com