ADVERTISEMENT

ന്യൂഡൽഹി ∙ ഏഷ്യൻ ഫുട്ബോൾ ക്ലബ്ബുകളുടെ രണ്ടാം നിര ടൂർണമെന്റായ എഎഫ്സി ചാംപ്യൻസ് ലീഗ് 2ൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ഗ്രൂപ്പ് എയിൽ. ഖത്തർ ക്ലബ് അൽ വക്ര, ഇറാനിയൻ ക്ലബ് ട്രാക്ടർ, തജിക്കിസ്ഥാൻ ക്ലബ് എഫ്സി റാവ്‌ഷൻ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. ഇന്ത്യൻ സൂപ്പർ ലീഗ് ഷീൽഡ് ചാംപ്യൻമാരായതോടെയാണ് ബഗാന് എഎഫ്സി ചാംപ്യൻസ് ലീഗ് 2ലേക്ക് യോഗ്യത ലഭിച്ചത്. 32 ക്ലബ്ബുകളെ 8 ഗ്രൂപ്പുകളായി തിരിച്ചാണ് ടൂർണമെന്റ്. സെപ്റ്റംബർ 17 മുതൽ ഡിസംബർ 5 വരെയാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ. പ്രീ ക്വാർട്ടർ മുതലുള്ള മത്സരങ്ങൾ അടുത്ത വർഷം ആദ്യം നടക്കും. മേയ് 17നാണ് ഫൈനൽ.

English Summary:

Mohun Bagan enter group a

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com