ADVERTISEMENT

കൊൽക്കത്ത ∙ വിശാൽ കെയ്ത്തിന്റെ കൈകൾ മോഹൻ ബഗാനെ രക്ഷിച്ചു. പെനൽറ്റി ഷൂട്ടൗട്ടിൽ 2 കിക്കുകൾ സേവ് ചെയ്ത ഗോൾകീപ്പർ വിശാലിന്റെ മികവിൽ ബെംഗളൂരു എഫ്സിയെ 4–3നു മറികടന്ന് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ഡ്യുറാൻഡ് കപ്പ് ഫുട്ബോൾ ഫൈനലിൽ. നിശ്ചിത സമയത്ത് മത്സരം 2–2 സമനിലയായിരുന്നു.

ശനിയാഴ്ച സോൾട്ട്‌ ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ബഗാൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. 30–ാം തവണയാണ് ബഗാൻ ഡ്യുറാൻഡ് കപ്പ് ഫൈനൽ കളിക്കുന്നത്. 17 തവണ ജേതാക്കളായിട്ടുണ്ട്. 

ഷൂട്ടൗട്ടിൽ ബെംഗളൂരു താരങ്ങളായ ഹാളിചരൺ നർസാരി, അലക്സാണ്ടർ ജൊവാവോവിച് എന്നിവരുടെ കിക്കുകളാണ് വിശാൽ കെയ്ത്ത് സേവ് ചെയ്തത്. ജെയ്സൻ കമ്മിങ്സ്, മൻവീർ സിങ്, ലിസ്റ്റൻ കൊളാസോ, ദിമിത്രി പെട്രറ്റോസ് എന്നിവർ ബഗാന്റെ കിക്കുകൾ ലക്ഷ്യത്തിലെത്തിച്ചു.

എഡ്ഗാർ മെൻഡസ്, രാഹുൽ ഭെകെ, പെഡ്രോ കാപോ എന്നിവർ ബെംഗളൂരുവിനായി ലക്ഷ്യം കണ്ടു. നേരത്തേ നിശ്ചിത സമയത്ത് 0–2നു പിന്നിലായ ശേഷം തിരിച്ചടിച്ചാണ് ബഗാൻ ഒപ്പമെത്തിയത്. സുനിൽ ഛേത്രി (42–ാം മിനിറ്റ്, പെനൽറ്റി), വിനീത് വെങ്കടേശ് (50) എന്നിവരാണ് ബെംഗളൂരുവിനു ലീഡ് നൽകിയത്.

ദിമിത്രി പെട്രറ്റോസ് (68, പെനൽറ്റി), അനിരുദ്ധ് ഥാപ്പ (84) എന്നിവരുടെ ഗോളിൽ ബഗാൻ തിരിച്ചടിച്ചു. ക്യാപ്റ്റനും ഡിഫൻഡറുമായ സുഭാഷിഷ് ബോസ് 30–ാം മിനിറ്റിൽ പരുക്കേറ്റു പുറത്തു പോയതിനാൽ പെട്രറ്റോസാണ് പിന്നീട് ബഗാനെ നയിച്ചത്.

English Summary:

Mohun Bagan Super Giant vs Bengaluru FC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com