കോപ്പ അമേരിക്കയിൽ ചിലെയുടെ രക്ഷകൻ, ക്ലോഡിയോ ബ്രാവോ വിരമിച്ചു
Mail This Article
×
സാന്റിയാഗോ ∙ ചിലെ ഫുട്ബോൾ ടീമിന്റെ ഗോൾകീപ്പർ ക്ലോഡിയോ ബ്രാവോ വിരമിച്ചു. നാൽപത്തിയൊന്നുകാരനായ ബ്രാവോ, ചിലെ ഫുട്ബോൾ ടീമിന്റെ സുവർണ തലമുറയിലെ പ്രധാനിയായിരുന്നു. ചിലെയ്ക്കൊപ്പം രണ്ടുതവണ കോപ്പ അമേരിക്ക കിരീടം നേടി. അർജന്റീനയ്ക്കെതിരെ രണ്ടു കോപ്പ ഫൈനലുകളിലും പെനൽറ്റി ഷൂട്ടൗട്ടിൽ ബ്രാവോ നടത്തിയ സേവുകളാണ് ചിലെയ്ക്ക് കിരീടം ഉറപ്പാക്കിയത്. 2004ൽ ദേശീയ ടീമിൽ അരങ്ങേറിയ താരം ചിലെയ്ക്കായി 150 രാജ്യാന്തര മത്സരങ്ങൾ കളിച്ചു.
English Summary:
Claudio Bravo retires
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.