ADVERTISEMENT

മൊണാക്കോ ∙ ഈ സീസൺ മുതൽ പുതിയ ഫോർമാറ്റിലേക്കു മാറുന്ന യുവേഫ ചാംപ്യൻസ് ലീഗിന്റെ മത്സരക്രമങ്ങളുടെ നറുക്കെടുപ്പ് പൂർത്തിയായി. 32 ടീമുകൾ 8 ഗ്രൂപ്പ് ആയി മത്സരിച്ചിരുന്ന രീതി മാറി ഇത്തവണ ലീഗ് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ. ആകെയുള്ള 36 ടീമുകളെ യുവേഫ റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ 9 ടീമുകൾ അടങ്ങുന്ന നാല് പോട്ടുകൾ ആയി തിരിച്ചാണ് മത്സരങ്ങൾ.

  • Also Read

സ്വന്തം പോട്ടിൽ നിന്നും മറ്റു പോട്ടുകളിൽ നിന്നും 2 വീതം ടീമുകളെ എല്ലാ ക്ലബ്ബുകളും നേരിടണം. ഇതിൽ നാലു മത്സരങ്ങൾ ഹോം മാച്ചും നാലു മത്സരങ്ങൾ എവേ മത്സരവും ആയിരിക്കും. ഓരോ ടീമിനും അങ്ങനെ 8 മത്സരങ്ങൾ വീതം. പോയിന്റ് പട്ടികയിൽ ആദ്യ 8 സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ നേരിട്ട് പ്രീക്വാർട്ടറിലെത്തും. ശേഷിക്കുന്ന 8 ബെർ‍ത്തുകൾക്കു വേണ്ടി 9–24 സ്ഥാനങ്ങളിലുള്ളവർ വീണ്ടും പ്ലേഓഫ് കളിക്കണം.

പ്രീക്വാർട്ടർ മുതൽ പതിവു പോലെ നോക്കൗട്ട് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ. സെപ്റ്റംബർ 17 മുതലാണ് ലീഗ് മത്സരങ്ങൾക്കു തുടക്കം. 2025 മേയ് 31ന് മ്യൂണിക്കിലാണ് ഫൈനൽ. 

∙ ഓരോ പോട്ടിലേയും ടീമുകൾ ഇങ്ങനെ

പോട്ട് 1:
റയൽ മഡ്രിഡ്, ബാർസിലോന, ഡോർട്മുണ്ട്, ബയൺ മ്യൂണിക്ക്, മാൻ.സിറ്റി, ലിവർപൂൾ, ഇന്റർ മിലാൻ, പിഎസ്ജി, ലൈപ്സീഗ് 

പോട്ട് 2:
അറ്റലാന്റ, ആർസനൽ, യുവന്റസ്, അത്‌ലറ്റിക്കോ, എസി മിലാൻ, ലെവർക്യുസൻ, ബെൻഫിക്ക, ഷക്തർ, ക്ലബ് ബ്രൂഹ് 

പോട്ട് 3:
ഫെയനൂർദ്, സ്പോർട്ടിങ്, സെൽറ്റിക്, ലീൽ, പിഎസ്‍വി, യങ് ബോയ്സ്, സാൽസ്ബർഗ്, റെഡ്‌സ്റ്റാർ ബൽഗ്രേഡ്, ഡൈനമോ സാഗ്രെബ്

പോട്ട് 4:
മൊണാക്കോ, ജിറോണ, ആസ്റ്റൻ വില്ല, സ്താദ് ബ്രെസ്റ്റോ, സ്റ്റുവം ഗ്രാസ്, സ്റ്റുട്ഗർട്ട്, ബൊളോന്യ, സ്പാർട്ട പ്രാഗ്, സ്ലൊവൻ ബ്രാറ്റിസ്‌ലാവ. 

∙ ലീഗ് ഘട്ടത്തിലെ 10 സൂപ്പർ പോരാട്ടങ്ങൾ

മാഞ്ചസ്റ്റർ സിറ്റി– പിഎസ്ജി 

മാഞ്ചസ്റ്റർ സിറ്റി– യുവന്റസ് 

ഇന്റർ മിലാൻ–ആർസനൽ 

ഇന്റർ മിലാൻ–ലെവർക്യുസൻ 

ബയൺ മ്യൂണിക്ക്–ബാർസിലോന 

ബയൺ മ്യൂണിക്ക്–പിഎസ്ജി 

റയൽ മഡ്രിഡ്– ലിവർപൂൾ 

റയൽ മഡ്രിഡ്–ഡോർട്മുണ്ട്  

എസി മിലാൻ–ലിവർപൂൾ 

ലിവർപൂൾ–ലെവർക്യുസൻ

English Summary:

champions league draw new format

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com