ADVERTISEMENT

കോഴിക്കോട് ∙ സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്സിയെ നയിക്കാൻ സന്തോഷ് ട്രോഫിയിൽ മലയാളക്കരയുടെ വിജയനായകനായ ജിജോ ജോസഫ് ടുട്ടു. ഇന്നലെ കോഴിക്കോട്ട് കടപ്പുറത്ത് നടന്ന ടീം ലോഞ്ചിങ്ങിലാണ് ക്യാപ്റ്റനായി ജിജോ ജോസഫിനെ പ്രഖ്യാപിച്ചത്. 2021ൽ സന്തോഷ്ട്രോഫി നേടിയ കേരള ടീമിന്റെ ക്യാപ്റ്റനായ ജിജോ തൃശൂർ സ്വദേശിയാണ്. ഗോകുലം കേരള എഫ്സിയുടെ മുൻതാരവുമായിരുന്നു.

26 അംഗ ടീമിനെയാണ് കാലിക്കറ്റ് എഫ്സി ആരാധകർക്കു മുന്നിൽ അവതരിപ്പിച്ചത്. 2016 ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കരുത്തായിരുന്ന ഹെയ്റ്റി താരം കെർവൻസ് ബെൽഫോർട്ടാണ് പ്രധാന ആകർഷണം. മറ്റൊരു മുൻ ബ്ലാസ്റ്റേഴ്സ് താരം അബ്ദുൽ ഹക്കു അടക്കമുള്ളവരും ടീമിലുണ്ട്. ഡയകിറ്റെ പാപ്പേ, റിച്ചാർഡ് ഓസേ ആഗ്യമങ്, ഏണസ്റ്റ് ബാഫോ, ജെയിംസ് കോട്ടേ തുടങ്ങിയ വിദേശ താരങ്ങളും ഓസ്ട്രേലിയയിൽ നിന്നുള്ള മുഖ്യപരിശീലകൻ ഇയാൻ ആൻഡ്രൂ ഗില്ലൻ, സഹപരിശീലകൻ ബിബി തോമസ് മുട്ടത്ത്, ഗോൾകീപ്പിങ്ങ് കോച്ച് ദീപാങ്കർ ചൗധരി എന്നിവരും ഇന്നലെ വേദിയിലെത്തി. 

ടീം ഉടമയായ ഐബിസ് ഗ്രൂപ്പ് ഉടമ വി.കെ.മാത്യൂസ്, ഷാഫി പറമ്പിൽ എംപി, അഹമ്മദ് ദേവർകോവിൽ എംഎൽഎ, കെഎഫ്എ പ്രസിഡന്റ് നവാസ് മീരാൻ, കമന്റേറ്റർ ഷൈജു ദാമോദരൻ തുടങ്ങിയവർ പങ്കെടുത്തു.

English Summary:

Jijo Joseph to lead Calicut FC in Super League Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com