ADVERTISEMENT

മാഞ്ചസ്റ്റർ ∙ ഓൾഡ് ട്രാഫഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നിഷ്പ്രഭരാക്കി ലിവർപൂൾ. ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ മത്സരത്തിൽ 3–0നാണ് ലിവർപൂളിന്റെ ജയം. എതിരാളികളുടെ മൈതാനത്ത് ലൂയിസ് ഡയസ് (രണ്ട്),  മുഹമ്മദ് സലാ എന്നിവരാണ് ലിവർപൂളിന്റെ സ്കോറർമാർ.

യുണൈറ്റ‍‍ഡ് ഡിഫൻഡർ കാർലോസ് കസീമിറോയുടെ പിഴവു മുതലെടുത്തായിരുന്നു ലിവർപൂളിന്റെ ആദ്യ രണ്ടു ഗോളുകളും. സലായാണ് രണ്ടു ഗോളിനും അസിസ്റ്റ് നൽകിയത്. ഇതുവരെയുള്ള മൂന്നു കളികളും ജയിച്ച ലിവർപൂൾ പോയിന്റ് പട്ടികയിൽ മാഞ്ചസ്റ്റർ സിറ്റിക്കു പിന്നിൽ രണ്ടാം സ്ഥാനത്താണ്. ഒരു കളി മാത്രം ജയിച്ച യുണൈറ്റഡ് 14–ാം സ്ഥാനത്ത്.

English Summary:

Liverpool beat Manchester United

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com