ADVERTISEMENT

മഡ്രിഡ് ∙ ആരാധകരേ ശാന്തരാകുവിൻ എന്ന് പ്രഖ്യാപിച്ച 2 ഗോളുകൾ! സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ഒരു പെനൽറ്റി ഉൾപ്പെടെ 2 ഗോളുകൾ നേടി കിലിയൻ എംബപെയുടെ സൂപ്പർ പെർഫോമൻസ്. റയൽ മഡ്രിഡ് സ്വന്തം മൈതാനത്ത് 2–0ന് റയൽ ബെറ്റിസിനെ തോൽപിച്ചു.

അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടിയതിനു ശേഷം പിന്നീടു നടന്ന 3 കളികളിലും ഗോൾ നേടാതിരുന്ന എംബപെയുടെ തകർപ്പൻ പ്രകടനത്തിനാണു സാന്തിയാഗോ ബെർണബ്യൂവിലെ ആരാധകർ സാക്ഷിയായത്. 67, 75 (പെനൽറ്റി) മിനിറ്റുകളിലായിരുന്നു എംബപെയുടെ ഗോളുകൾ. 2 മത്സരങ്ങളിൽ രണ്ടാം വിജയവുമായി റയൽ മഡ്രിഡ് പോയിന്റ് പട്ടികയിൽ 2–ാം സ്ഥാനത്തെത്തി. 4 പോയിന്റ് ലീഡുമായി ബാർസിലോനയാണ് ഒന്നാമത്.

English Summary:

Kylian Mbappe scored 2 goals including a penalty in Spanish La Liga football

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com