ADVERTISEMENT

ലണ്ടൻ ∙ മാഞ്ചസ്റ്റർ സിറ്റി ജഴ്സിയിൽ ഗോളെണ്ണത്തിൽ സെഞ്ചറിയടിക്കാൻ എർലിങ് ഹാളണ്ടിന് ഒരു ഗോൾകൂടി. ബ്രെന്റ്ഫോഡിനെ 2–1നു തോൽപിച്ച ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ മത്സരത്തിൽ മാ‍ഞ്ചസ്റ്റർ സിറ്റിക്കായി നേടിയ 2 ഗോളുകളോടെയാണ് ഹാളണ്ടിന്റെ ഗോൾ നേട്ടം 99 ആയത്. 22–ാം സെക്കൻഡിൽ യൊവാൻ വിസ്സ നേടിയ ഗോളിൽ ബ്രെന്റ്ഫോഡ് മുന്നിലെത്തിയിരുന്നു. ഇതിനു മറുപടിയായാണ് 19, 32 മിനിറ്റുകളിൽ ഹാളണ്ടിന്റെ ഗോളുകൾ വന്നത്. എല്ലാ ചാംപ്യൻപ്പുകളിലുമായി 103 മത്സരങ്ങളിൽനിന്നാണ് ഹാളണ്ടിന്റെ 99 ഗോളുകൾ. ഈ ജയത്തോടെ, ലീഗിലെ അപരാജിത കുതിപ്പ് തുടരാനും സിറ്റിക്കായി. 

ലിവർപൂൾ പുതിയ കോച്ച് അർനെ സ്ലോട്ടിനു കീഴിൽ ആദ്യ മത്സരം തോറ്റു. നോട്ടിങ്ങം ഫോറസ്റ്റാണ് 1–0ന് ലിവർപൂളിനെ ആൻഫീൽഡ് സ്റ്റേഡിയത്തിൽ മുട്ടുകുത്തിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡ് 3–0ന് സതാംപ്ടണിനെ തോൽപിച്ചു. 2 മത്സരങ്ങൾ തോറ്റതിനു ശേഷമുള്ള യുണൈറ്റഡിന്റെ വിജയമാണിത്. ലിവർപൂൾ നാലാം സ്ഥാനത്താണ്. നാലു കളികളും ജയിച്ച മാഞ്ചസ്റ്റർ സിറ്റി 12 പോയിന്റുമായി ഒന്നാമതുണ്ട്.

കരുത്തൻമാരുടെ പോരാട്ടത്തിൽ ടോട്ടനം ഹോട്‍സ്പറിനെ 1–0ന് തോൽപിച്ച ആർസനൽ 2–ാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനക്കാരായ ന്യൂകാസിൽ യുണൈറ്റഡ് 2–1ന് വോൾവർഹാംപ്ടൻ വാണ്ടറേഴ്സിനെ തോൽപ്പിച്ചു.

English Summary:

Erling Haaland need 1 goal to reach 100 goals in Manchester City jersey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com