ADVERTISEMENT

ഭുവനേശ്വർ∙ ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡീഷ എഫ്സിക്ക് ആദ്യ വിജയം. ജാംഷഡ്പൂർ‍ എഫ്സിയെ ഹോം മാച്ചിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഒഡീഷ തോൽപിച്ചത്. ഒഡീഷയ്ക്കായി ഡിയേഗോ മൗറീഷ്യോ (20–ാം മിനിറ്റ്), മൊർതാ‍ഡ ഫാൾ‍ (42) എന്നിവരാണ് ഗോളുകൾ നേടിയത്. 62–ാം മിനിറ്റിൽ ഒഡീഷ താരം മൊര്‍താഡ ഫാളിന്റെ സെൽഫ് ഗോളാണ് ജാംഷഡ്പൂരിന് ആശ്വാസമായത്.

ആദ്യ പകുതിയിൽ തന്നെ രണ്ടു ഗോളുകളുടെ ലീഡെടുത്ത ഒഡീഷ, രണ്ടാം പകുതിയിലും ലീഡ് കൈവിടാതെ പിടിച്ചുനിൽക്കുകയായിരുന്നു. പന്തടക്കത്തിലും പാസുകളും ഷോട്ടുകളുടെ എണ്ണത്തിലും ഒഡീഷ തന്നെയാണു മുന്നിൽ. തോറ്റെങ്കിലും ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ജാംഷഡ്പൂർ മൂന്നാം സ്ഥാനത്തുണ്ട്. ആറു പോയിന്റാണ് ജാംഷഡ്പൂരിനുള്ളത്. മൂന്ന് പോയിന്റുള്ള ഒഡീഷ പത്താം സ്ഥാനത്താണ്. സീസണിലെ ആദ്യ രണ്ടു മത്സരങ്ങളും ഒഡീഷ തോറ്റിരുന്നു.

English Summary:

Indian Super League, Odisha FC vs Jamshedpur FC Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com