ADVERTISEMENT

ന്യൂഡൽഹി ∙ അടുത്ത വർഷം ഇന്ത്യയിൽ വച്ചു നടക്കുന്ന വനിതാ ബ്ലൈൻഡ് ഫുട്ബോൾ ലോകകപ്പിന് കൊച്ചി ആതിഥേയത്വം വഹിക്കും. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന പ്രഥമ വനിതാ ബ്ലൈൻഡ് ഫുട്ബോൾ ലോകകപ്പിൽ നാലാം സ്ഥാനക്കാരായ ഇന്ത്യൻ ടീമിന് ഇത്തവണ സ്വന്തം മണ്ണിൽ കിരീടം നേടുകയാണ് ലക്ഷ്യം.

അർജന്റീനയാണ് നിലവിൽ ലോക ചാംപ്യൻമാർ. പത്തോളം രാജ്യങ്ങൾ പങ്കെടുക്കുന്ന ലോകകപ്പ് അടുത്ത വർഷം പകുതിയോടെയാണ് കൊച്ചിയിൽ ആരംഭിക്കുക.

മലപ്പുറം സ്വദേശി ഇ.അപർണയാണ് ഇന്ത്യൻ ടീമിലെ മലയാളി സാന്നിധ്യം. സുനിൽ ജെ.മാത്യുവാണു ടീമിന്റെ പരിശീലകൻ. മാനേജർ എം.സി.റോയ്.  ബ്ലൈൻഡ് ഫുട്ബോളിൽ ഒരു ടീമിൽ 5 കളിക്കാരാണ് ഉണ്ടാകുക. കാഴ്ച പരിമിതിയുള്ള 4 പേരും കാഴ്ചശക്തിയുള്ള ഗോൾ കീപ്പറും.  തട്ടുമ്പോൾ ശബ്ദമുണ്ടാകുന്ന പന്താണു ഉപയോഗിക്കുന്നത്.

English Summary:

Blind Women's Football World Cup in Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com