യുവേഫ നേഷൻസ് ലിഗ്: പോളണ്ടിനെ തകർത്ത് പോർച്ചുഗൽ; ഡെൻമാർക്കിനെ തോൽപിച്ച് സ്പെയിൻ
Mail This Article
×
ലണ്ടൻ ∙ യുവേഫ നേഷൻസ് ലിഗ് ഫുട്ബോളിൽ പോളണ്ടിന് തകർത്ത് പോർച്ചുഗൽ. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് പോർച്ചുഗലിന്റെ ജയം. പോർച്ചുഗലിനു വേണ്ടി 26–ാം മിനിറ്റിൽ ബെർണാഡോ സിൽവയാണ് ആദ്യ ഗോൾ നേടിയത്. പിന്നാലെ റൊണാൾഡ് 37 ാം മിനിറ്റിൽ ലീഡ് ഉയർത്തി. 78ാം മിനിറ്റിൽ പോളണ്ടിന്റെ പ്യോട്ടാ സെലെൻസ്കി ഗോൾ മടക്കി. പിന്നാലെ ജാൻ ബെഡ്നരേക് പോർച്ചുഗലിന്റെ മൂന്നാം ഗോൾ നേടി. ഡെൻമാർക്കിനെ സ്പെയിൻ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചു. മാർട്ടിൻ സുബിമെണ്ടിയാണ് സ്പെയിന്റെ വിജയഗോൾ നേടിയത്.
ഗ്രൂപ്പ് ഡിയിൽ സ്വിറ്റ്സർലന്‍ഡിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് സെർബിയ തോൽപിച്ചത്. സെർബിയയ്ക്കു വേണ്ടി നിക്കോ എൽവേദി, അലക്സാണ്ടർ മിത്രോവിക് എന്നിവർ ഗോൺ നേടി. ഗ്രൂപ്പ് എയിൽ സ്കോട്ലൻഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ക്രൊയേഷ്യ തോൽപ്പിച്ചു.
English Summary:
UEFA Nations League football matches
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.