ഇൻജറി ടൈമിൽ സിറ്റി
Mail This Article
×
ലണ്ടൻ ∙ ഇൻജറി ടൈമിൽ ഡിഫൻഡർ ജോൺ സ്റ്റോൺസ് നേടിയ ഗോളിൽ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ വൂൾവ്സിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് ആവേശ ജയം (2–1). കളി തീരാൻ 3 മിനിറ്റു മാത്രം ശേഷിക്കെയാണ് (90+5) സ്റ്റോൺസിന്റെ ഹെഡർ വൂൾവ്സ് വലയിലെത്തിയത്.
ആൻഫീൽഡിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ലിവർപൂൾ 2–1ന് ചെൽസിയെ തോൽപിച്ചു. 51–ാം മിനിറ്റിൽ കർട്ടിസ് ജോൺസാണ് വിജയഗോൾ നേടിയത്. പോയിന്റ് പട്ടികയിൽ ലിവർപൂൾ (21) ഒന്നാം സ്ഥാനത്തും മാഞ്ചസ്റ്റർ സിറ്റി (20) രണ്ടാമതുമാണ്.
English Summary:
Manchester City won against Wolves in english premier league football
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.