ഐഎസ്എൽ ക്വിസ് സീസൺ 11: 75 പേർക്ക് ഐഎസ്എൽ ടിക്കറ്റുകൾ സമ്മാനം
Mail This Article
ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് – ബെംഗളൂരു എഫ്സി മത്സരം നാളെ രാത്രി 7.30 മുതൽ കലൂർ സ്റ്റേഡിയത്തിൽ. കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ മാധ്യമ പങ്കാളികളായ മലയാള മനോരമ, ഈ മത്സരം കാണാൻ വായനക്കാർക്ക് അവസരമൊരുക്കുന്നു. ഇതിനൊപ്പം നൽകിയിട്ടുള്ള ചോദ്യത്തിനു ശരിയുത്തരം അയയ്ക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 75 പേർക്ക് മത്സര ടിക്കറ്റ് സമ്മാനം.
ശരിയുത്തരം ഇന്നു വൈകിട്ട് അഞ്ചിനകം എസ്എംഎസായി അയയ്ക്കണം. വിജയികളെ നേരിട്ടു വിവരം അറിയിക്കും. കൊച്ചി പനമ്പിള്ളി നഗറിലുള്ള മലയാള മനോരമ ഓഫിസിൽ എത്തി ടിക്കറ്റുകൾ കൈപ്പറ്റണം. എത്തേണ്ട സമയവും എസ്എംഎസായി അറിയിക്കും.
ഇന്നത്തെ ചോദ്യം
മുഹമ്മദൻസിനെതിരെ ആരുടെ അസിസ്റ്റിൽ നിന്നാണു ഹെസൂസ് ഹിമെനെ ബ്ലാസ്റ്റേഴ്സിന്റെ വിജയഗോൾ നേടിയത് ?
A. ക്വാമെ പെപ്ര
B. പ്രീതം കോട്ടാൽ
C. നവോച്ച സിങ്
അയയ്ക്കേണ്ട ഫോർമാറ്റ്:
FTB എന്നു ടൈപ്പ് ചെയ്തു സ്പേസ് നൽകിയശേഷം നിങ്ങളുടെ ജില്ലാ കോഡ് ടൈപ്പ് ചെയ്തു സ്പേസ് നൽകിയശേഷം തിരഞ്ഞെടുത്ത ഉത്തരത്തിനൊപ്പം കൊടുത്തിരിക്കുന്ന ഇംഗ്ലിഷ് ഓപ്ഷനും ചേർത്ത് 56767123ലേക്ക് എസ്എംഎസ് അയയ്ക്കുക. (എസ്എംഎസ് നിരക്കുകൾ ബാധകം)
ജില്ലകളുടെ കോഡ്: (തിരുവനന്തപുരം TVM, കൊല്ലം KLM, പത്തനംതിട്ട PTA, ആലപ്പുഴ ALP, കോട്ടയം KTM, ഇടുക്കി IDK, എറണാകുളം EKM, തൃശൂർ TCR, പാലക്കാട് PKD, മലപ്പുറം MPM, കോഴിക്കോട് CLT, വയനാട് WYD, കണ്ണൂർ KNR, കാസർകോട് KSG)
ഉദാഹരണം: നിങ്ങൾ മലപ്പുറം ജില്ലയിൽ നിന്നാണ് മത്സരിക്കുന്നതെങ്കിൽ അയയ്ക്കേണ്ട വിധം
FTB സ്പേസ് MPM സ്പേസ് A