ADVERTISEMENT

സാവോ പോളോ∙ വെറും 3 സെക്കൻഡ്! ബ്രസീലിയൻ ക്ലബ് ക്രുസേരിയോയുടെ സ്ട്രൈക്കർ റാഫ സിൽവയ്ക്ക് റെഡ് കാർഡ് ‘ചോദിച്ചു വാങ്ങാൻ’ അത്രയും സമയം തന്നെ ധാരാളമായിരുന്നു. ബ്രസീലിലെ ടോപ് ഡിവിഷൻ ലീഗിൽ ക്രുസേരിയോ – അത്‌ലറ്റിക്കോ പരാനെയിൻസ് മത്സരം തുടങ്ങി മൂന്നാം സെക്കൻഡിലാണ് റാഫയ്ക്ക് റെഡ് കാർഡ് ലഭിച്ചത്.

അത്‍ലറ്റിക്കോ താരം കൈക് റോച്ചയെ കൈമുട്ടുകൊണ്ട് ഇടിച്ചതിനു പിന്നാലെയാണ് റാഫയ്ക്ക് പുറത്തേക്കുള്ള വഴിതുറന്നത്. പ്രഫഷനൽ ഫുട്ബോളിലെ ഏറ്റവും വേഗമേറിയ റെഡ് കാർഡ് എന്ന റെക്കോർഡും റാഫ സ്വന്തമാക്കി. 10 പേരുമായി മത്സരം പൂർത്തിയാക്കിയ ക്രുസേരിയോ 3–0ന് തോറ്റു.

English Summary:

Red card in the third second of the match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com