സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്സി X ഫോഴ്സ കൊച്ചി എഫ്സി ഫൈനൽ; കണ്ണൂർ വോറിയേഴ്സ് സെമിയിൽ വീണു
Mail This Article
കോഴിക്കോട്∙ സൂപ്പർ ലീഗ് കേരളയുടെ പ്രഥമ സീസണിൽ കാലിക്കറ്റ് എഫ്സി – ഫോഴ്സ കൊച്ചി എഫ്സി ഫൈനൽ. ഇന്നു നടന്ന രണ്ടാം സെമിയിൽ കണ്ണൂർ വോറിയേഴ്സിനെ വീഴ്ത്തിയാണ് ഫോഴ്സ കൊച്ചി ഫൈനലിൽ കടന്നത്. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് കൊച്ചിയുടെ വിജയം. ഇന്നലെ നടന്ന ആദ്യ സെമിയിൽ തിരുവനന്തപുരം കൊമ്പൻസിനെ വീഴ്ത്തിയാണ് കാലിക്കറ്റ് എഫ്സി ഫൈനലിൽ കടന്നത്. ഈ മാസം പത്തിന് കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം.
ഇതേ വേദിയിൽ നടന്ന സെമി പോരാട്ടത്തിൽ ഡോറിയെൽട്ടൻ നേടിയ ഇരട്ടഗോളാണ് ഫോഴ്സ കൊച്ചി എഫ്സിക്ക് വിജയം സമ്മാനിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്. 72, 79 മിനിറ്റുകളിലായാണ് ഡോറിയെൽട്ടൻ ഇരട്ട ഗോൾ നേടിയത്.
ഇന്നലെ നടന്ന ആദ്യ സെമിയിൽ 2–1നാണ് കാലിക്കറ്റ് എഫ്സി, തിരുവനന്തപുരം കൊമ്പൻസിനെ വീഴ്ത്തിയത്.