ADVERTISEMENT

ടോക്കിയോ ∙ പ്രഫഷനൽ ഫുട്ബോളിലെ ഏറ്റവും പ്രായമേറിയ താരം എന്ന ഖ്യാതിയുള്ള ജപ്പാൻകാരൻ കസുയോഷി മിയുറ അടുത്ത സീസണിലും കളി തുടരും. അടുത്ത ഫെബ്രുവരിയിൽ 58 വയസ്സ് തികയുന്ന ഫോർവേഡ് മിയുറ സുസുക ക്ലബ്ബുമായി പുതിയ കരാർ ഒപ്പുവയ്ക്കുമെന്ന് ജാപ്പനീസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

പ്രഫഷനൽ കരിയറിൽ മിയുറയുടെ 40–ാം സീസണായിരിക്കും അത്. തൊണ്ണൂറുകളിൽ ജപ്പാൻ ദേശീയ ടീമിനു വേണ്ടി 89 കളികളിൽ 55 ഗോളുകൾ നേടിയ മിയുറ ക്ലബ് കരിയറിൽ 16 ക്ലബ്ബുകൾക്കു വേണ്ടി കളിച്ചിട്ടുണ്ട്. 1986ൽ ബ്രസീലിയൻ ക്ലബ് സാന്റോസിനു വേണ്ടിയാണ് ക്ലബ് കരിയർ തുടങ്ങിയത്. പിന്നീട് ഇറ്റലി, ക്രൊയേഷ്യ, ഓസ്ട്രേലിയ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിലെല്ലാം കളിച്ചു. 1992ൽ ഏഷ്യൻ ഫുട്ബോളർ ഓഫ് ദ് ഇയർ പുരസ്കാരം നേടി.

English Summary:

Kazuyoshi Miura says he will play next season at age 58

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com