‘ഇടവേളയിലെ പാഠങ്ങൾ ചില ചലനങ്ങൾ ഉണ്ടാക്കിയെന്നു കരുതാം, തുടരട്ടെ, ഈ പ്രഹരശേഷിയും പ്രതിരോധശേഷിയും’
Mail This Article
ഇടവേളയിലെ പാഠങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സിൽ ചില ചലനങ്ങൾ ഉണ്ടാക്കിയെന്ന ശുഭസൂചനകളുടേതാണ് ചെന്നൈയിനെതിരായ കഴിഞ്ഞ മത്സരത്തിലെ ജയം. 3 ഗോളുകൾ ചെന്നൈയിൻ വലയിൽ അടിച്ചുകയറ്റിയതിനേക്കാൾ ബ്ലാസ്റ്റേഴ്‌സ് ക്യാംപിന് ആവേശം പകരുന്നതു വേറൊരു ഘടകമാകും; ക്ലീൻ ഷീറ്റ് നേടി മടങ്ങാൻ സാധിച്ചു എന്ന നേട്ടം. ഐഎസ്എൽ സീസണുകളിൽ ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം 20–ാം മത്സരത്തിലാണ് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം ഒരു ഗോളും വഴങ്ങാതെ മൈതാനം വിടുന്നത്!
കടുത്ത മത്സരങ്ങൾക്ക് ഒരുങ്ങുന്ന ഘട്ടത്തിൽ കോച്ച് മികായേൽ സ്റ്റാറെയ്ക്ക് ഇതു നൽകുന്ന ആശ്വാസം ചെറുതാകില്ല. ക്യാപ്റ്റൻ അഡ്രിയൻ ലൂണ കൂടി താളം കണ്ടെത്തിയതോടെ മുന്നേറ്റത്തിലെ മൂന്നംഗ സംഘത്തിന്റെ മൂർച്ചയും ബ്ലാസ്റ്റേഴ്‌സിനെ നേരിടുന്ന ടീമുകൾക്കുള്ള അപായസൂചനയാകും. ഇന്ന് ഗോവയ്ക്കെതിരെയും ഈ പ്രഹരശേഷിയും പ്രതിരോധശേഷിയും തുടരട്ടെ...