ഐ ലീഗിൽ ഇന്ന് ഗോകുലം X ചർച്ചിൽ
Mail This Article
×
കോഴിക്കോട്∙ ഐ ലീഗ് ഫുട്ബോളിലെ രണ്ടാം ഹോം മത്സരത്തിൽ ഗോകുലം കേരള എഫ്സി ഇന്നു ചർച്ചിൽ ബ്രദേഴ്സിനെ നേരിടും. ആദ്യ 3 മത്സരങ്ങളിലും തോൽവിയറിയാത്ത ഗോകുലം സ്വന്തം മൈതാനത്ത് ആദ്യവിജയം തേടിയാണ് ഇന്നിറങ്ങുന്നത്. കിക്കോഫ് വൈകിട്ട് 7ന്.
ലീഗിലെ ആദ്യമത്സരത്തിൽ ശ്രീനിധി ഡെക്കാൻ എഫ്സിക്കെതിരെ 3–2ന് വിജയിച്ച ഗോകുലം രണ്ടാംമത്സരത്തിൽ റിയൽ കശ്മീരുമായും മൂന്നാം മത്സരത്തിൽ ഐസോൾ എഫ്സിയുമായും 1–1ന് സമനില പങ്കിട്ടിരുന്നു. 5 പോയിന്റുമായി 6–ാം സ്ഥാനത്താണ് ടീം. 4 പോയിന്റുമായി ചർച്ചിൽ ബ്രദേഴ്സ് ഏഴാം സ്ഥാനത്തുമാണ്. മത്സരം സോണിയിലും എസ്എസ്ഇഎൻ ആപ്പിലും ഡിഡി സ്പോർട്സിലും തത്സമയം.
English Summary:
I-League: Gokulam Kerala FC vs Churchill Brothers
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.