ADVERTISEMENT

ബാ‍ർസിലോന ∙ റയൽ ബെറ്റിസിനെതിരെ 2–2 സമനില വഴങ്ങിയ ബാർസിലോനയ്ക്ക് സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ കാലിടറി. തൊട്ടടുത്ത എതിരാളികളായ റയൽ മഡ്രിഡ് 3–0ന് ജിറോണയെ തോൽപിച്ച് ബാർസയുമായുള്ള പോയിന്റ് അകലം കുറച്ചു. ബെറ്റിസിന്റെ ഗ്രൗണ്ടിൽ റോബർട്ട് ലെവൻഡോവ്സ്കി, ഫെറാൻ ടോറസ് എന്നിവരാണ് ബാർസയ്ക്കായി ഗോൾ നേടിയത്.

കളി തീരാൻ നേരത്ത് ബെറ്റിസ് ഫോർവേഡ് വിക്ടർ റോക്യുവിനെ ബാ‍ർസ താരം ഫ്രങ്കി ഡിയോങ് ഫൗൾ ചെയ്തതിന് അനുവദിച്ച പെനൽറ്റി കിക്ക് അസ്സാനെ ദിയാവോ ഗോളാക്കിയതോടെ ജയിക്കുമെന്നുറപ്പിച്ച കളിയിൽ ബാ‍ർസയ്ക്കു സമനില കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. അതേസമയം, ജൂഡ് ബെലിങ്ങാം, കിലിയൻ എംബപെ, ആർദ ഗുലർ എന്നിവരുടെ ഗോളുകളിലാണ് റയൽ മഡ്രിഡ്, ജിറോണയ്ക്കെതിരെ 3–0 ജയം നേടിയത്. 

∙ മാൻ. സിറ്റിക്ക് സമനില; യുണൈറ്റഡിന് തോൽവി

ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ കിരീടപ്പോരാട്ടത്തിൽ, നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്കു വീണ്ടും തിരിച്ചടി. ക്രിസ്റ്റൽ പാലസുമായി 2–2 സമനിലയിൽ പിരിഞ്ഞതോടെയാണു സിറ്റിക്കു തിരിച്ചടിയായത്. 

  ഒന്നാം സ്ഥാനത്തുള്ള ലിവർപൂളിന് 8 പോയിന്റ് പിന്നിൽ 4–ാം സ്ഥാനത്താണിപ്പോൾ സിറ്റി. മാഞ്ചസ്റ്റർ യുണൈറ്റഡിനെ അവരുടെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫഡിൽ 3–2നു തോൽപിച്ച നോട്ടിങ്ങാം ഫോറസ്റ്റ് പട്ടികയി‍ൽ 5–ാം സ്ഥാനത്തേക്കു കയറി.  ആസ്റ്റൻ വില്ല 1–0ന് സതാംപ്ടനെയും ബ്രെന്റ്ഫോഡ് 4–2നു ന്യൂകാസിലിനെയും തോൽപിച്ചു. പോയിന്റ് നില: ലിവർപൂൾ: 14 കളി, 35 പോയിന്റ്, ചെൽസി: 14,28, ആർസനൽ: 14,28, മാൻ. സിറ്റി: 15,27.

English Summary:

Real Madrid Wins: Barcelona Held to a Draw

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com