അഭ്യൂഹങ്ങളിൽ നിറഞ്ഞ് ഇവാൻ, കേരള ബ്ലാസ്റ്റേഴ്സ് കോച്ചായി മടങ്ങിയെത്തുമോ?: ഇവാൻ വുക്കോമനോവിച്ച് പ്രതികരിക്കുന്നു
Mail This Article
കൊച്ചി ∙ കേരള ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനാകാൻ വീണ്ടും അവതരിക്കുമോ, ഇവാൻ വുക്കോമനോവിച്ച്! പുറത്താക്കപ്പെട്ട കോച്ച് മികായേൽ സ്റ്റാറെയ്ക്കു പകരം ഇവാൻ മടങ്ങിയെത്തുമോയെന്ന സമൂഹമാധ്യമ ചർച്ചകൾക്കിടെ അദ്ദേഹത്തോടു തന്നെ ചോദിച്ചു; വരുമോ? ഒരു നിമിഷം പോലും വൈകാതെ അദ്ദേഹം ‘മനോരമ’യ്ക്കു മറുപടി നൽകി: ‘‘ഇറ്റ്സ് ഒൺലി എ റൂമർ!’’
തിരിച്ചുവരവു ചർച്ചകൾ അഭ്യൂഹം മാത്രമെന്ന് ആവർത്തിച്ച അദ്ദേഹം പക്ഷേ, ബ്ലാസ്റ്റേഴ്സിന്റെ ഇപ്പോഴത്തെ സ്ഥിതിയിലുള്ള വേദനയും പങ്കുവച്ചു. ഇവാന്റെ വാക്കുകളിലൂടെ.
∙ ‘ടീം ശക്തമാണ്, മുൻ വർഷങ്ങളെക്കാൾ’
‘‘ ഞാൻ ഇപ്പോഴും ബ്ലാസ്റ്റേഴ്സിന്റെ മത്സരഫലങ്ങൾ ഇന്റർനെറ്റിലൂടെ അറിയുന്നുണ്ട്. മുൻ പരിശീലകനെന്ന നിലയിലും ക്ലബ്ബിനെ സ്നേഹിക്കുന്നൊരാൾ എന്ന നിലയിലും ഈ സീസണിൽ വിജയങ്ങൾ നേടാൻ കഴിയാത്തതിൽ വളരെ ദുഃഖമുണ്ട്. ഞാൻ ടീമിനൊപ്പം ഇല്ലാത്തതു കൊണ്ടു തന്നെ ടീമിനുള്ളിൽ എന്തു സംഭവിക്കുന്നു എന്നു പറയാൻ കഴിയില്ലല്ലോ?
∙ ‘ഞാനല്ല വിലയിരുത്തേണ്ടത് ’
ബ്ലാസ്റ്റേഴ്സിലെ ഇപ്പോഴത്തെ സംഭവങ്ങളെ വിലയിരുത്തേണ്ടത് എന്റെ ചുമതലയല്ല. അവിടെയില്ലാത്തതു കൊണ്ടു തന്നെ അതെക്കുറിച്ചു പറയാനുള്ള അറിവും എനിക്കില്ല. മാത്രമല്ല, ഞാൻ അതെക്കുറിച്ചു പ്രതികരിക്കുന്നതും ശരിയല്ല! ഇപ്പോഴത്തെ അവസ്ഥയിൽ നിന്നു തലയുയർത്താനുള്ള വഴി ക്ലബ് കണ്ടെത്തുമെന്നാണു പ്രതീക്ഷ. മുന്നോട്ടുള്ള ദിനങ്ങളിൽ ടീമിന് എല്ലാ നന്മകളും ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്ന് ആശംസിക്കുന്നു.