മികായേൽ സ്റ്റാറെയുടെ പിൻഗാമി എത്താൻ വൈകുമോ?; ഇടക്കാല കോച്ചാകാൻ പുരുഷോത്തമൻ
Mail This Article
×
കൊച്ചി ∙ മികായേൽ സ്റ്റാറെയുടെ പിൻഗാമി എത്തും വരെ കേരള ബ്ലാസ്റ്റേഴ്സിന്റെ താൽക്കാലിക ചുമതല മലയാളിയായ സഹപരിശീലകൻ ടി.ജി.പുരുഷോത്തമനെ ഏൽപിക്കുമെന്നു സൂചന. ബ്ലാസ്റ്റേഴ്സ് റിസർവ് ടീം പരിശീലകനും യൂത്ത് ഡവലപ്മെന്റ് ഹെഡുമായ തോമാസ് കോർസിനാകും പരിശീലന ഒരുക്കങ്ങളുടെ ചുമതല.
പുതിയ ഹെഡ് കോച്ച് ടീമിനൊപ്പം ചേരുന്നതു വരെ പുരുഷോത്തമനും തോമാസ് കോർസും ടീമിന്റെ ചുമതല നിർവഹിക്കുമെന്നു കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചിരുന്നു. 22ന് കൊച്ചിയിൽ കൊൽക്കത്ത മുഹമ്മദൻസിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
പുരുഷോത്തമൻ ഗോൾ കീപ്പറായിരിക്കെ കേരളം രണ്ടുവട്ടം സന്തോഷ് ട്രോഫി നേടിയിരുന്നു. 2023 മുതൽ കേരള ബ്ലാസ്റ്റേഴ്സ് സഹപരിശീലകനാണ്.
English Summary:
T.G. Purushothaman: Kerala Blasters' new interim coach
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.