മാഞ്ചസ്റ്റർ യുണൈറ്റഡിനെ 4–3ന് തോൽപിച്ച് ടോട്ടനം, സെമിയിൽ എതിരാളികൾ ലിവർപൂൾ
Mail This Article
ലണ്ടൻ∙ ഇംഗ്ലിഷ് ഫുട്ബോൾ ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപിച്ച് ടോട്ടനം ഹോട്സ്പുർ. 4–3നാണ് ടോട്ടനം, യുണൈറ്റഡിനെ തോൽപിച്ചത്. ടോട്ടനത്തിനു വേണ്ടി ഡൊമിനിക് സൊലാങ്കെ (15, 54), ദെയാൻ കുലുസെവ്സ്കി (46), സൺ ഹ്യുങ് മിൻ (88) എന്നിവരാണു ഗോൾ നേടിയത്.
യുണൈറ്റഡിനായി ജോഷ്വ സിർക്സീ (63), അമദ് ഡയല്ലോ (70), ജോണി ഇവാൻസ് (94) എന്നിവരും ലക്ഷ്യം കണ്ടു. ആദ്യ പകുതിയിൽ ഒരു ഗോളടിച്ചു മുന്നിലെത്തിയ ടോട്ടനം രണ്ടാം പകുതിയിൽ മൂന്നു ഗോളുകൾ കൂടി നേടുകയായിരുന്നു. രണ്ടാം പകുതിയിൽ തകർത്തുകളിച്ച യുണൈറ്റഡ് മൂന്നു ഗോളുകള്‍ തിരിച്ചടിച്ചെങ്കിലും സമനില പിടിക്കാൻ അതുമതിയായിരുന്നില്ല.
ടോട്ടനത്തിനു പുറമേ, ആർസനൽ, ന്യൂകാസിൽ, ലിവർപൂൾ ക്ലബ്ബുകളും സെമിയിൽ കടന്നിട്ടുണ്ട്. സെമിയിൽ നിലവിലെ ചാംപ്യൻമാരായ ലിവർപൂളാണ് ടോട്ടനത്തിന്റെ എതിരാളികൾ.