ADVERTISEMENT

ഹൈദരാബാദ്∙ വിവാഹത്തിനു ശേഷം തിരിച്ചെത്തിയ മലയാളി താരം രാഹുൽ രാമകൃഷ്ണന്റെ ഗോളിലാണ് മേഘാലയയ്ക്കെതിരെ സർവീസസ് ജയം കണ്ടത്. 46–ാം മിനിറ്റിലാണ് രാഹുൽ ടീമിന്റെ രണ്ടാം ഗോൾ നേടിയത്. 33–ാം മിനിറ്റിൽ ബിദ്യാസാഗർ സിങ്ങിന്റെ ഗോളിൽ സർവീസസ് ലീഡ് നേടിയിരുന്നു. 86–ാം മിനിറ്റിൽ ഒ.എൽ.മാവ്‌നൈയാണ് മേഘാലയയുടെ ആശ്വാസഗോൾ നേടിയത്.

സന്തോഷ് ട്രോഫി മത്സരങ്ങൾക്കിടെ വിവാഹത്തിനായി നാട്ടിലേക്കുപോയ രാഹുൽ തിരികെയെത്തി ഇന്നലെയാണ് വീണ്ടും ടീമിനായി ഇറങ്ങിയത്. 22ന് പാലക്കാട് ഇലപ്പുള്ളിത്തറയിൽവച്ചാണ് രാഹുലും ആർ.ശ്രുതിയും വിവാഹിതരായത്.

English Summary:

Santosh Trophy Updates: Rahul Ramakrishnan's Post-Wedding Goal Secures Services Win

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com