ADVERTISEMENT

ലണ്ടൻ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ബ്രെന്റ്ഫോഡിനെ 3–1ന് തോൽപിച്ച് ആർസനൽ. ജയത്തോടെ 39 പോയിന്റുമായി ആർസനൽ രണ്ടാം സ്ഥാനത്തെത്തി. 45 പോയിന്റുള്ള ലിവർപൂളാണ് ഒന്നാമത്. ബ്രെന്റ്ഫോഡിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 13–ാം മിനിറ്റിൽ ബ്രയാൻ ബെയ്മോയിലൂടെ ആദ്യം ലീഡ് നേടിയത് ആതിഥേയരായിരുന്നു.

എന്നാൽ 29–ാം മിനിറ്റിൽ ഗബ്രിയേൽ ജിസ്യൂസിലുടെ ആർസനൽ സമനില നേടി. പിന്നാലെ രണ്ടാം പകുതിയിൽ മികേൽ മെറിനോ (50–ാം മിനിറ്റ്), ഗബ്രിയേൽ മാർട്ടിനെല്ലി (53) എന്നിവരുടെ ഗോളുകളാണ് സന്ദർശകരുടെ ജയം ഉറപ്പിച്ചത്. എല്ലാ ലീഗുകളിലുമായി തോൽവിയറിയാതെ ആർസനലിന്റെ 12–ാം മത്സരമാണിത്.

English Summary:

English Premier League: Arsenal secures a thrilling 3-1 victory over Brentford, climbing to second place in the English Premier League. Goals from Jesus, Ødegaard, and Martinelli secured the win against a strong Brentford side.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com