ADVERTISEMENT

ബെംഗളൂരു∙ ഫിഫ സൗഹൃദ ഫുട്ബോൾ ടൂർണമെന്റിലെ രണ്ടാം മത്സരത്തിൽ മാലദ്വീപിനെ ഗോൾ മഴയിൽ മുക്കി ഇന്ത്യൻ വനിതകൾ. ഇന്നലെ നടന്ന മത്സരത്തിൽ 11–1നാണ് ആതിഥേയരായ ഇന്ത്യയുടെ ജയം. ആദ്യ മത്സരത്തിൽ 14–0ന് ഇന്ത്യ വിജയിച്ചിരുന്നു. 4 ഗോളുകൾ നേടിയ അരങ്ങേറ്റ താരം ലിൻഗ്ഡെകിമ്മാണ് ഇന്നലെ ഇന്ത്യൻ ആക്രമണത്തിനു ചുക്കാൻ പിടിച്ചത്.

12, 16, 56, 59 മിനിറ്റുകളിലായിരുന്നു ലിൻഗ്ഡെകിമിന്റെ ഗോളുകൾ. കജോൾ ഡിസൂസ (15), പൂജ (41), എൻ.സിബാനി ദേവി (45+1), സിമ്രാൻ ഗുരുങ് (62, 68), കെ.ഭൂമിക ദേവി (71) എന്നിവരാണ് ഇന്ത്യയുടെ മറ്റു സ്കോറർമാർ. മാലദ്വീപ് ക്യാപ്റ്റൻ ഹവ ഹനീഫ സെൽഫ് ഗോൾ (71) വഴങ്ങി. മറിയം റിഫയാണ് സന്ദർശകരുടെ ആശ്വാസ ഗോൾ നേടിയത്.

English Summary:

India beat Maldives in friendly match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com