ഹൈദരാബാദിനെ 3–0ന് തോൽപിച്ച് മോഹൻ ബഗാൻ, ഒന്നാം സ്ഥാനത്തു തുടരുന്നു
Mail This Article
×
കൊൽക്കത്ത∙ ഐഎസ്എൽ ഫുട്ബോളിൽ ഹൈദരാബാദ് എഫ്സിയെ 3–0ന് തോൽപിച്ച് കൊൽക്കത്ത മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്. സ്വന്തം മൈതാനമായ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോം അൽഡ്രഡ് (41–ാം മിനിറ്റ്), ജേസൻ കമിങ്സ് (51) എന്നിവർ ബഗാനായി ലക്ഷ്യം കണ്ടു. ഹൈദരാബാദ് താരം സ്റ്റെഫാൻ സാപിച്ച് (9) സെൽഫ് ഗോൾ വഴങ്ങി. 14 മത്സരങ്ങളിൽ നിന്ന് 32 പോയിന്റുമായി ബഗാൻ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇത്രയും മത്സരങ്ങളിൽ നിന്ന് 8 പോയിന്റുള്ള ഹൈദരാബാദ് 12–ാം സ്ഥാനത്താണ്.
English Summary:
ISL: Mohun Bagan Super Giants secured a dominant 3-0 victory over Hyderabad FC in the ISL. The win keeps Mohun Bagan at the top of the league table.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.