ADVERTISEMENT

കൊച്ചി∙ സംസ്ഥാന ജൂനിയർ ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ്പിൽ എറണാകുളത്തിന് ഇരട്ടക്കിരീടം. ആൺകുട്ടികളുടെ വിഭാഗം ഫൈനലിൽ കോഴിക്കോടിനെയും(34-14) പെൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂരിനെയും(46-37) തോൽപ്പിച്ചാണ് ഇരട്ട ചാംപ്യൻ പട്ടങ്ങൾ സ്വന്തമാക്കിയത്. ആൺകുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴയും  പെൺകുട്ടികളുടെ വിഭാഗത്തിൽ  തിരുവനന്തപുരവും  മൂന്നാം സ്ഥാനക്കാരായി.

ജൊഹാൻ ജെൻസണും  അമാൻഡ മരിയയും(ഇരുവരും എറണാകുളം) ആണ് മികച്ച കളിക്കാർ. ഫൈനലിലെ ടോപ് സ്കോറർമാരും ഇവരാണ്.  ലിയ ഷോണിയും(തൃശൂർ) അരവിന്ദും(കോഴിക്കോട്) ഭാവി വാഗ്ദാനങ്ങളായി തിരഞ്ഞടുക്കപ്പെട്ടു. മികച്ച ഓൾറൗണ്ട് പ്രകടനത്തിനുള്ള പുരസ്കാരം ലയ മരിയ ആന്റണിയും(തൃശൂർ) ഇമ്മാനുവലും(എറണാകുളം) നേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com