ചാംപ്യൻസ് ബോട്ട് ലീഗ് ഓഗസ്റ്റ് 10 മുതൽ
Mail This Article
ആലപ്പുഴ ∙ ഇക്കൊല്ലം ഓഗസ്റ്റ് 10ന് നെഹ്റു ട്രോഫി മുതൽ ചാംപ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) ആരംഭിക്കും. ലീഗിലെ മറ്റു മത്സരങ്ങളിൽ പങ്കെടുക്കുക കഴിഞ്ഞ നെഹ്റു ട്രോഫി ജലോത്സവത്തിൽ ആദ്യ ഒൻപതു സ്ഥാനങ്ങളിലെത്തിയ ചുണ്ടൻ വള്ളങ്ങൾ.
ഇക്കൊല്ലം മികച്ച സമയത്തിൽ തുഴഞ്ഞെത്തുന്ന 9 വള്ളങ്ങൾ അടുത്ത വർഷത്തെ സിബിഎല്ലിൽ മത്സരിക്കും.
ഇത്തവണ നെഹ്റു ട്രോഫി ജലോത്സവത്തിൽ ഏതു ക്ലബിനും ഏതു വള്ളം വേണമെങ്കിലും തിരഞ്ഞെടുക്കാം. എന്നാൽ, സിബിഎല്ലിലെ മറ്റു മത്സരങ്ങളിൽ കഴിഞ്ഞ തവണ നെഹ്റു ട്രോഫിയിൽ മത്സരിച്ച വള്ളങ്ങളിൽ തന്നെ മത്സരിക്കണം.
നെഹ്റു ട്രോഫി ജലോത്സവം കഴിഞ്ഞാൽ അടുത്തുവരുന്ന ഓരോ ശനിയാഴ്ചയും പുളിങ്കുന്ന്, കരുവാറ്റ, കൈനകരി, കായംകുളം ജലോത്സവങ്ങളാകും.
തുടർന്ന് കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലെ ജലോത്സവങ്ങൾ. ഒടുവിൽ കൊല്ലം ജില്ലയിൽ കല്ലടയും നവംബർ 1 ന് കൊല്ലം പ്രസിഡന്റ്സ് ട്രോഫി ജലോത്സവവും നടക്കും.
എല്ലാ ജലമേളകളിലും വള്ളം ഫിനിഷ് ചെയ്യുന്ന സമയത്തിന്റെ അടിസ്ഥാനത്തിലാകും വിജയികളെ തിരഞ്ഞെടുക്കുക. പ്രസിഡന്റ്സ് ട്രോഫി മാത്രം നവംബർ 1 ഏതു ദിവസമാണോ അന്നു നടത്തും. മറ്റെല്ലാം ശനിയാഴ്ചകളിലാകും.