ജില്ലാ സ്കൂൾ കായികമേളകൾക്ക് നിരീക്ഷകൻ
Mail This Article
×
തിരുവനന്തപുരം ∙ പാലായിൽ നടന്ന സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിനിടെ കായിക താരം മരിക്കാൻ ഇടയായ പശ്ചാത്തലത്തിൽ ജില്ലാ സ്കൂൾ കായികമേളകളിൽ നിരീക്ഷകനെ നിയോഗിക്കുമെന്നു മന്ത്രി ഇ.പി. ജയരാജൻ നിയമസഭയിൽ അറിയിച്ചു. മീറ്റുകളുടെ സുരക്ഷാനടപടികൾ ഉറപ്പാക്കുന്നതിനായാണിത്. കായിക – യുവജന കാര്യാലയത്തിലെയോ സംസ്ഥാന സ്പോർട്സ് കൗൺസിലിലെയോ സീനിയർ കോച്ചിനെ നിർദേശങ്ങൾ നൽകാൻ നിയോഗിക്കുന്നതിനു സർക്കുലർ പുറപ്പെടുവിച്ചതായി മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.