ഓൺലൈൻ ഫുട്ബോൾ പരിശീലനവുമായി ഫെയർ എഫ്സി കുന്നംകുളം
Mail This Article
കുന്നംകുളം∙ ലോക്ഡൗൺ കാലത്ത് ഓൺലൈൻ ഫുട്ബോൾ പരിശീലന പരിപാടി നടത്താൻ കുന്നംകുളം ഫെയർ ഫുട്ബോൾ ക്ലബ്. കുട്ടികൾക്ക് അവരുടെ വീടുകളില്‍വച്ചു തന്നെ ഫുട്ബോളിലെ അടിസ്ഥാന പരിശീലനങ്ങൾ നടത്താൻ സാധിക്കുന്ന രീതിയിലാണ് ട്രെയിനിങ്. പരിശീലന വിഡിയോകൾ യൂട്യൂബിൽ ഫെയർ എഫ്സി കുന്നംകുളം എന്ന പേജിലാണു ലഭിക്കുക.
ഈ വേനൽ അവധിക്കാലത്ത് ക്ലബിന്റെ നേതൃത്വത്തിൽ ഫുട്ബോൾ ക്യാംപ് നടത്താൻ ആലോചിച്ചിരുന്നു. എന്നാൽ ലോക്ഡൗണിനെ തുടർന്ന് ഇതു സാധിക്കാതെ വന്നതോടെയാണ് ഓൺലൈൻ പരിശീലന പരിപാടി നടത്താൻ തീരുമാനിച്ചത്. കഴിഞ്ഞ വർഷം 150 ൽ അധികം വിദ്യാർഥികളെ പങ്കെടുപ്പിച്ച് കുന്നംകുളം ബെഥനി ഇംഗ്ലിഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ ഒരു മാസത്തെ ഫുട്ബോൾ പരിശീലന ക്യാംപ് ക്ലബ് സംഘടിപ്പിച്ചിരുന്നു. കുന്നംകുളം ഗുഡ്ഷെപ്പേർഡ് സിഎംഐ സ്കൂളിലും ഫുട്ബോള്‍ ക്യാംപ് നടത്താറുണ്ട്. എഐഎഫ്എഫ് തൃശൂരിൽ നടത്തിയ ബേബി ലീഗിലും ക്ലബ് മത്സരിച്ചിട്ടുണ്ട്.
English Summary: Fair FC online football training