ADVERTISEMENT

കോഴിക്കോട്∙ കേരള യുണൈറ്റഡ് എഫ്സിയുടെ രൂപീകരണം ഔദ്യോഗികമായി പ്രഖ്യാപിച്ച് ഉടമകളായ യുണൈറ്റ‍ഡ് വേൾഡ് ഗ്രൂപ്പ്. കോഴിക്കോട് ആസ്ഥാനമായ ക്വാർട്സ് എഫ്സിയെ ഏറ്റെടുക്കുന്നതായാണ് യുണൈറ്റഡ് വേൾഡ് സിഇഒ അബ്ദുല്ല അൽ ഖമദി അറിയിച്ചത്.

ഡിസംബറിൽ കേരള യുണൈറ്റഡ് ടീം പരിശീലനം ആരംഭിക്കും. മലപ്പുറം ജില്ലയിലെ എടവണ്ണയിലാകും ക്ലബ്ബിന്റെ ഹോംഗ്രൗണ്ട്. ഐ ലീഗ് രണ്ടാം ഡിവിഷനിൽ മത്സരിക്കുക എന്നതാണു വരുന്ന സീസണിലെ ലക്ഷ്യം.

ഇംഗ്ലണ്ടിലെ ഷെഫീൽഡ് യുണൈറ്റഡ് എഫ്സി, ബൽജിയത്തിലെ ബീർഷൂട്ട് എഫ്സി, ദുബായിയിലെ അൽഹിലാൽ യുണൈറ്റഡ് എന്നിവയ്ക്കൊപ്പം യുണൈറ്റഡ് വേൾഡ് ഗ്രൂപ്പിന്റെ ഭാഗമാവുകയാണ് കേരള യുണൈറ്റഡ്. ഇക്കാര്യം ഷെഫീൽഡ് യുണൈറ്റഡ് ക്ലബ്ബിന്റെ ഔദ്യോഗിക ഫെയ്സ്ബുക് പേജിലും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com