ഇറാന്റെ ജൂനിയർ ചാംപ്യനെ കീഴടക്കി നിഹാൽ നാലാം സ്ഥാനത്ത്
Mail This Article
×
തൃശൂർ ∙സ്വീഡനിലെ മൽമോയിൽ നടക്കുന്ന സീഗ്മാൻ ആൻഡ് കോ ചെസ് ടൂർണമെന്റിൽ മലയാളി ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിന് ഐതിഹാസിക വിജയം. അഞ്ചാം റൗണ്ടിൽ നിലവിലെ ലോക ജൂനിയർ ചെസ് ചാംപ്യൻ ഇറാനിയൻ ഗ്രാൻഡ് മാസ്റ്റർ പർഹാം മസൂദ് ലൂവിനെ നിഹാൽ തോൽപിച്ചു. ഇതോടെ ടൂർണമെന്റിൽ നിഹാൽ നാലാം സ്ഥാനത്തേക്കുയർന്നു.
നാലാം റൗണ്ടിൽ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ പി.ഹരികൃഷ്ണനോടു തോൽക്കേണ്ടി വന്നത് നിഹാലിന്റെ പ്രതീക്ഷകളിൽ കരിനിഴൽ വീഴ്ത്തിയിരുന്നു. ടൂർണമെന്റിൽ 3 സമനിലയും ഒരു തോൽവിയും ഒരു ജയവും ആണ് നിഹാലിന്റെ സമ്പാദ്യം. ആദ്യ 2 റൗണ്ടിൽ നേടിയ സമനിലയോടെ എലോ റേറ്റിങ്ങിൽ 2600 പിന്നിടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരൻ എന്ന നേട്ടത്തിനുടമയായിരുന്നു നിഹാൽ. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ലോകതാരവുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.