ADVERTISEMENT

ചങ്ങനാശേരി ∙ നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പടയണിയുടെ പ്രധാന ദിവസമായ 27ന് ‘റാക്കറ്റേന്തിയ പി.വി.സിന്ധു’ കോലമായി പടയണിക്കളത്തിൽ എത്തും. സ്ത്രീ ശാക്തീകരണത്തിന്റെയും ഇന്ത്യയുടെ വിശ്വവിജയത്തിന്റെയും പ്രതീകമായാണ് ബാഡ്മിന്റൻ താരം  സിന്ധുവിന്റെ കോലം പടയണിക്കലാകാരന്മാർ ഒരുക്കുന്നത്. 6 അടി ഉയരത്തിലാണ് പി.വി. സിന്ധുവിന്റെ കോലം നിർമിക്കുന്നത്. 

   പൂർണമായും പ്രകൃതിയിൽ നിന്നു ലഭിക്കുന്ന വിഭവങ്ങൾ ഉപയോഗിച്ചാണ് കോലം ഒരുക്കുന്നത്. തടിയിൽ കമുകിൻ വാരിയും മുളയും ഉപയോഗിച്ച് രൂപം ഉണ്ടാക്കി വാഴക്കച്ചി ഉപയോഗിച്ച് പൊതിഞ്ഞാണ് ആകൃതി ഉണ്ടാക്കിയെടുക്കുന്നത്. തുടർന്ന് താമര ഇല പൊതിഞ്ഞ് ശരീരം സൃഷ്ടിക്കും. റാക്കറ്റ് ഉണ്ടാക്കുന്നതിന് മുളയും പിണ്ടിയും പോളയും ഉപയോഗിക്കും. പടയണിയിൽ സമകാലിക വിഷയങ്ങളെ പ്രതിപാദിക്കുന്ന കോലങ്ങൾ മുൻപും  പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.  ഫുട്ബോൾ ഇതിഹാസം മറഡോണയുടെ കോലവും നേരത്തെ പടയണിയിൽ എത്തിയിട്ടുണ്ട്.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com