ADVERTISEMENT

ന്യൂഡൽഹി ∙ കായികരംഗത്തെ ആജീവനാന്ത സംഭാവനയ്ക്കുള്ള ധ്യാൻചന്ദ് പുരസ്കാരം മലയാളി ഒളിംപ്യൻ ജിൻസി ഫിലിപ്പിന്. 2000 ലെ സിഡ്നി ഒളിംപിക്സിൽ 4x400 മീറ്റർ റിലേയിൽ രാജ്യത്തെ പ്രതിനിധീകരിച്ച ജിൻസി 2002 ഏഷ്യൻ ഗെയിംസിൽ സ്വർണവും 1998 ഏഷ്യൻ ഗെയിംസിൽ വെള്ളിയും നേടി.

1999 ലെ ലോക പൊലീസ് മീറ്റിൽ 3 സ്വർണവും (400 മീ, 4x400 മീ. റിലേ, 4x100 മീ. റിലേ) 2 വെള്ളിയും (100 മീ, 200 മീ) നേടി. 2006 ൽ ട്രാക്ക് വിട്ടു. സിആർപിഎഫ് ഡപ്യൂട്ടി കമൻഡാന്റായ ജിൻസി 3 വർഷമായി ഡപ്യൂട്ടേഷനിൽ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ (സായ്) പരിശീലകയാണ്. കോട്ടയം കോരുത്തോട് സ്വദേശിനിയാണ്. ഒളിംപ്യൻ പി.രാമചന്ദ്രനാണു ഭർത്താവ്. 

രോഹിത് ശർമ (ക്രിക്കറ്റ്), മാരിയപ്പൻ തങ്കവേലു (പാരാ അത്‍ലറ്റിക്സ്), മനിക ബത്ര (ടേബിൾ ടെന്നിസ്), വിനേഷ് ഫോഗട്ട് (ഗുസ്തി), റാണി രാംപാൽ (ഹോക്കി) എന്നിവർ പരമോന്നത കായിക പുരസ്കാരമായ ഖേൽരത്നയ്ക്ക് അർഹരായി. പാതി മലയാളിയായ ശീതകാല ഒളിംപ്യൻ ശിവ കേശവൻ അർജുന പുരസ്കാരത്തിന് അർഹനായി. കായിക പുരസ്കാരപ്പട്ടികയിൽ മറ്റു മലയാളികളില്ല.

English Summary: Dyan Chand award for Jincy Philip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com